ആറങ്ങോട്ടുകരയിൽ കാർ ഇലക്ട്രിക് പോസ്റ്റിലിടിച്ച് പോസ്റ്റ് മുറിഞ്ഞു. പാലക്കാട് കല്പാത്തി സ്വദേശി വിനോദും കുടുംബവും ഗുരുവായൂർ ക്ഷേത്രദർശനം കഴിഞ്ഞ് മടങ്ങുന്ന വഴിയാണ് അപകടം. ആളപായമില്ല. ഡ്രൈവർ ഉറങ്ങിയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
ആറങ്ങോട്ടുകര പോസ്റ്റ് ഓഫീസിനു എതിർ വശമുള്ള വർക്ക്ഷോപ്പിൻ്റെ മുന്നിലാണ് കാർ പാഞ്ഞു കയറിയത്. വർക്ക്ഷോപ്പിനോട് ചേർത്തി നിർത്തിയിരുന്ന ഇരുചക്ര വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു.
ഇലക്ട്രിക് പോസ്റ്റിലെ ലൈൻ കമ്പികളും കേബിളുകളും റോഡിലേക്ക് ചാഞ്ഞു നിന്നെങ്കിലും ലൈൻ ഓഫായതിനാൽ ആപത്ത് ഒഴിവായി.
ഗതാഗതം പൂർണമായി തടസ്സപ്പെട്ടെങ്കിലും നാട്ടുകാരുടെ നേതൃത്വത്തിൽ ചാഞ്ഞു കിടന്നിരുന്ന ഇലക്ട്രിക് വയറുകളും കമ്പികളും ഉയർത്തി വാഹനങ്ങൾക്ക് വഴിയൊരുക്കി.
Tags
Accident
