ഏകപാത്ര നാടകോത്സവം സംഘടിപ്പിച്ചു

ലോക നാടക ദിനാചരണത്തിൻ്റെ ഭാഗമായി ആമയൂർ പുതിയ റോഡ് മൊമെൻ്റ്സ് തിയ്യറ്ററിൽ ഏകപാത്ര നാടകോത്സവം സംഘടിപ്പിച്ചു.

കെ.രാജഗോപാലൻ മുളയങ്കാവിൻ്റെ അദ്ധ്യക്ഷതയിൽ പ്രശസ്ത സാഹിത്യകാരനും സാംസ്കാരിക പ്രവർത്തകനുമായ പി.എം ദിവാകരൻ മാസ്റ്റർ  ഉദ്ഘാടനം ചെയ്തു.

നാടകം, സിനിമ, ചിത്രകല, സാഹിത്യം എന്നീ മേഖലകളിലെ രാജൻ മനിശ്ശേരി, ചന്ദ്രൻ മാസ്റ്റർ, രാജൻ മണ്ണേങ്കോട്, അബു പട്ടാമ്പി, വാരിജാക്ഷൻ മാസ്റ്റർ സുരേന്ദ്രൻ തില്ലാന, സി.അബ്ദുൽ റസാക്ക് തുടങ്ങിയവർ സംസാരിച്ചു. പ്രൊഫ.അബ്ദുൽ കരീം സ്വാഗതവും സുലൈഖ ടീച്ചർ നന്ദിയും പറഞ്ഞു.

എഴുത്തുകാരനും നാടക പ്രവർത്തകനുമായ പരമേശ്വരൻ ഓലഞ്ചേരിയെ മൊമെൻ്റ്സ് തിയ്യറ്റർ ആദരിച്ചു. മഞ്ജു, ഷാഫി, മുസ്തഫ എടത്തോൾ, റീന സുനിൽ, സജീവ് പട്ടാമ്പി, റഷീദ് പള്ളത്ത്, രാജൻ മനിശ്ശേരി, ഗൗരി നടുവട്ടം, സുരേന്ദ്രനാഥ് കലാഗ്രാമം, പരമേശ്വരൻ ഓലാഞ്ചേരി, സുജിഷ കലാഗ്രാമം തുടങ്ങിയവർ ഏകപാത്ര നാടകങ്ങൾ അവതരിപ്പിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം