പൂർവ്വ വിദ്യാർത്ഥി സംഗമത്തിൽ പാട്ടുപാടുന്നതിനിടയിൽ കുഴഞ്ഞുവീണു മരിച്ചു


കൊടുങ്ങല്ലൂർ എടവിലങ്ങിലാണ് ദാരുണ സംഭവം. സ്കൂളിൽ പൂർവ്വ വിദ്യാർത്ഥി സംഗമത്തിൽ പാട്ടുപാടികൊണ്ടിരിക്കെ പ്രവാസിയായ എടവിലങ്ങ് മാതിയേഴത്ത് മുഹമ്മാദലിയുടെ മകൻ മുഹമ്മദ് റാഫി (60) യാണ് മരിച്ചത്. 

എടവിലങ്ങ് ഗവ.സ്കൂൾ 1980-81 ബാച്ചിലെ വിദ്യാർത്ഥി കൂട്ടായ്മയായ ഓർമക്കൂടിൻ്റെ സംഗമ വേദിയിൽ ഇന്നലെ ഉച്ചയ്ക്കാണ് സംഭവം. ഉടനെ സുഹൃത്തുക്കൾ ചേർന്ന് ഇദ്ദേഹത്തെ കൊടുങ്ങല്ലൂർ മോഡേൺ ആശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. ഏറെക്കാലം റാഫി മസ്കത്തിലായിരുന്നു.

ഭാര്യ: റഹിയ. മക്കൾ: റാഹിൽ, റിഹ്ൻ, റാനിയ.

ഖബറടക്കം ഇന്ന് (തിങ്കൾ) രാവിലെ കാതിയാളം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം