എസ്.എസ്.എൽ.സി, പ്ലസ്‌ വൺ പരീക്ഷ നാളെ മുതൽ

എസ്.എസ്.എൽ.സി, ഒന്നാം വർഷ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷ (നാളെ) വ്യാഴാഴ്ച തുടങ്ങും. 

സംസ്ഥാനത്ത് 4,17,497 കുട്ടികളാണ് പത്താം ക്ലാസ് പരീക്ഷ എഴുതുന്നത്. 3,031 പരീക്ഷ കേന്ദ്രങ്ങളുണ്ട്. ലക്ഷദ്വീപിൽ 386 പേർ രജിസ്റ്റർ ചെയ്തു.  30ന് അവസാനിക്കും. 

മൂല്യനിർണയ ക്യാമ്പ് ഏപ്രിൽ ഏഴിന് ആരംഭിച്ച് 28ന് പൂർത്തിയാകും. മെയ് മൂന്നാംവാരത്തിലാണ് ഫലപ്രഖ്യാപനം. രണ്ടാം വർഷ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷ വെള്ളിയാഴ്‌ച ആരംഭിക്കും.

4,11,025 വിദ്യാർഥികൾ ഒന്നാം വർഷ പരീക്ഷയും 4,52,437 വിദ്യാർഥികൾ രണ്ടാം വർഷ പരീക്ഷയും എഴുതും. 34,122 വിദ്യാർഥികൾ ഒന്നാം വർഷ ഇംപ്രൂവ്മെന്റ് പരീക്ഷ എഴുതുന്നുണ്ട്. പ്ലസ് വൺ പരീക്ഷ 27നും പ്ലസ് ടു പരീക്ഷ 28നും അവസാനിക്കും. 

ഹയർ സെക്കൻഡറി പരീക്ഷയുടെ മൂല്യനിർണയം ഏപ്രിൽ ആറിന് ആരംഭിക്കും. മെയ്, 22നാണ് ഫലപ്രഖ്യാപനം. വൊക്കേഷണൽ ഹയർ സെക്കൻഡറിയിൽ ഒന്നും രണ്ടും വർഷങ്ങളിലായി 53,655 വിദ്യാർഥികളാണ് പരീക്ഷ എഴുതുന്നത്. 

യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഗൾഫ് മേഖലയിലെ എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി പരീക്ഷ മാറ്റി.

പാലക്കാട് ജില്ലയിൽ 191 കേന്ദ്രങ്ങളിലായി 19,262 ആൺകുട്ടികളും 18,620 പെൺകുട്ടികളുമുൾപ്പെടെ 37,882 പേരാണ് എസ്.എസ്.എൽ.സി പരീക്ഷയെഴുതുന്നത്.

ഹയർ സെക്കൻഡറി രണ്ടാം വർഷ പരീക്ഷയെഴുതുന്നത് 41,416 വിദ്യാർഥികൾ. ഇതിൽ 18,140 പെൺകുട്ടികളും 17,869 ആൺകുട്ടികളും ഉൾപ്പെടുന്നു.  ഓപ്പൺ വിഭാഗത്തിൽ 5,407 കുട്ടികളും പരീക്ഷയെഴുതുന്നു. 

ഒന്നാംവർഷം, 17, 126 പെൺകുട്ടികളും 15,175 ആൺകുട്ടികളുമുൾപ്പെടെ 32,301 വിദ്യാർഥികൾ  പരീക്ഷയെഴുതുന്നു. 

ഓപ്പൺ വിഭാഗത്തിൽ 3,855 കുട്ടികളാണ് പരിക്ഷയെഴുതുക. 29,779 വിദ്യാർഥികൾ ഒന്നാം വർഷ ഇംപ്രൂവ്മെന്റ് പരീക്ഷയുമെഴുതും. എസ്.എസ്.എൽ.സി പരീക്ഷ വ്യാഴാഴ്ച തുടങ്ങി 30ന് അവസാനിക്കും. വെള്ളിയാഴ്‌ച തുടങ്ങുന്ന പ്ലസ് ടു പരീക്ഷ 28ന് അവസാനിക്കും.

എസ്.എസ്.എൽ.സി, പ്ലസ്‌ ടു പരീക്ഷകൾ രാവിലെ 9.30നും (വെള്ളി 9.15ന്)  പ്ലസ് വൺ പരീക്ഷകൾ പകൽ 1.30നും തുടങ്ങും.

ടി.എച്ച്.എസ്.എൽ.സി പരീക്ഷ മൂന്നു കേന്ദ്രങ്ങളിലും ഒറ്റപ്പാലം ജി.എച്ച്.എസ്.എസ് ഫോർ ഡെഫ് സ്കൂളിലും പരീക്ഷ നടക്കും. ജില്ലയിൽ ചൂടുകൂടുന്ന സാഹചര്യത്തിൽ വിദ്യാർഥികൾ പുറത്തിറങ്ങുമ്പോൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശം നൽകി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം