തൃത്താല മണ്ഡലത്തിൽ പുതുതായി അനുവദിച്ച ഗവ.നഴ്സിങ് കോളേജിന്റെ ഉദ്ഘാടനം മന്ത്രി ഡോ.ആർ.ബിന്ദു ഓൺലൈനായി നിർവഹിച്ചു. മന്ത്രി എം.ബി രാജേഷ് അധ്യക്ഷത വഹിച്ചു.
അടുത്ത അധ്യയന വർഷം മുതൽ തന്നെ കോളേജിൽ പ്രവേശനം ആരംഭിക്കും.
തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി.ആർ കുഞ്ഞുണ്ണി, നാഗലശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡോ.ടി.വി നിഷ, തിരുമിറ്റക്കോട് പഞ്ചായത്ത് പ്രസിഡൻ്റ് കെ.പി വിബിലേഷ്, പരുതൂർ പഞ്ചായത്ത് പ്രസിഡൻ്റ് നിഷ വിജയകുമാർ, സി.പി.എ.എസ് ഡയറക്ടർ പ്രൊഫ.പി.ഹരികൃഷ്ണൻ, ജോയിന്റ് ഡയറക്ടർ ടി.പി ജയചന്ദ്രൻ, എക്സിക്യൂട്ടീവ് അംഗങ്ങളായ ഡോ.അബ്ദുൾ വഹാബ്, പ്രോഫ.ജോജി അലക്സ്, പ്രിൻസിപ്പൽ ഡോ.എസ് ബിജു, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, അധ്യാപകർ, മറ്റ് ഉദ്യോഗസ്ഥർ എന്നിവർ സംസാരിച്ചു.
Tags
Education
