കേന്ദ്ര സർക്കാർ നിർദ്ദേശത്തിൻ്റെ കോപ്പി കത്തിച്ച് പ്രതിഷേധിച്ചു.

സംസ്ഥാന സർക്കാർ ഒരു കിലോ നെല്ലിന് സംഭരണ വിലയ്ക്കു പുറമെ നൽകുന്ന ഏഴു രൂപ അധിക ബോണസ് നിർത്തലാക്കണമെന്ന കേന്ദ്ര സർക്കാർ നിർദ്ദേശത്തിനെതിരെ കർഷക സംഘം പ്രതിഷേധിച്ചു. 

കേരളത്തിലെ നെൽകൃഷിയേയും നെൽക്കർഷകരേയും ഗുരുതരമായി ബാധിക്കുന്ന ഈ തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് കർഷകർ കൂറ്റനാട്ട് SBI ഓഫീസിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. ഉത്തരവിൻ്റെ കോപ്പി കത്തിച്ച് പ്രതിഷേധിച്ചു. 

കർഷക സംഘം ജില്ലാ സെക്രട്ടറി എം.ആർ മുരളി ഉദ്ഘാടനം ചെയ്തു. ഏരിയാ കമ്മിറ്റി പ്രസിഡണ്ട് പി.കെ. ബാലചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. 

കർഷക സംഘം ജില്ലാ എക്സിക്യൂട്ടീവ് അംഗം എ.കൃഷ്ണകുമാർ, ഏരിയാ ട്രഷറർ കെ.എ ഷംസു, വി.പി.രാജൻ എന്നിവർ സംസാരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം