ചെർപ്പുളശ്ശേരി ജില്ലാ ട്രഷറി പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു

ചെർപ്പുളശ്ശേരി ജില്ലാ ട്രഷറിയുടെ പുതിയ കെട്ടിടം ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ. ബാലഗോപാൽ ഓൺലൈനായി ഉദ്ഘാടനം ചെയ്തു.  

ട്രഷറി അടിസ്ഥാന സൗകര്യ വികസന പദ്ധതിയിൽ (TIDP) ഉൾപ്പെടുത്തിയാണ് കെട്ടിടം  നിർമ്മിച്ചത്.

പരിപാടിയിൽ പി.മമ്മിക്കുട്ടി എം.എൽ.എ അധ്യക്ഷനായി. ട്രഷറി ഡെപ്യൂട്ടി ഡയറക്ടർ പി.ആർ സിന്ധു റിപ്പോർട്ട് അവതരിപ്പിച്ചു. 

നെല്ലായ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.ടി ജയിംസ്, വൈസ് പ്രസിഡൻ്റ് കെ.പി മുനീറ ബാനു, ജില്ലാ ട്രഷറി ഓഫീസർ സാജിത ആമ്യാൻ, അസിസ്റ്റന്റ് ജില്ലാ ട്രഷറി ഓഫീസർ വി.എം പ്രദീപ് തുടങ്ങിയവർ പങ്കെടുത്തു.



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം