കൊച്ചിയിൽ രണ്ട് വാഹനാപകടങ്ങളിൽ മൂന്ന് യുവാക്കൾക്ക് ജീവഹാനി

നിരത്തുകളിൽ ജീവൻ പൊലിയുന്നത് തുടർക്കഥയാവുകയാണ്. സംസ്ഥാനത്ത് വാഹനാപകടങ്ങൾ ദിനം പ്രതി വർധിക്കുകയാണ്.

കഴിഞ്ഞ രാത്രി ഫോർട്ട് കൊച്ചി നസ്രത്തിൽ നിയന്ത്രണം വിട്ട ബൈക്ക് പോസ്‌റ്റിൽ ഇടിച്ച് രണ്ടു യുവാക്കൾ മരിച്ചു. തോപ്പുംപടി സ്വദേശികളായ കാൽവിൻ ജേക്കബ് (24), എൻ.എസ്. സൂരജ് (25) എന്നിവരാണ് മരിച്ചത്. ഞായർ രാത്രി 11.30 ഓടെയാണ് അപകടമുണ്ടായത്. 

ഒരാൾ സംഭവ സ്‌ഥലത്തും മറ്റൊരാൾ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയിലുമാണ് മരിച്ചത്. 

ഇടക്കൊച്ചി കണ്ണങ്ങാട്ട് പാലത്തിനു സമീപം ഉണ്ടായ മറ്റൊരു അപകടത്തിൽ പള്ളുരുത്തി സ്വദേശി അനന്തുവാണ് മരിച്ചത്. ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അമിത വേഗതയാണ് അപകടങ്ങൾക്ക് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. രണ്ടിടത്തും പോലീസ് മേൽ നടപടി സ്വീകരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം