കൂറ്റനാട് പല്ലീരി വില്ലയില്‍ താമസിക്കുന്ന ഏഴ് വയസുകാരി ദേവികയുടെ വീട് ജപ്തി ഭീഷണിയിലാണ്. 2017ൽ ദേവികയുടെ പിതാവ് വിദേശത്ത് ജോലി ചെയ്തു വരുമ്പോഴാണ് കൂറ്റനാട് വാവനൂര്‍ ബറോഡ ബാങ്കില്‍ നിന്നും 35 ലക്ഷം രൂപ ലോണെടുത്ത് വീട് വാങ്ങിയത്.
2022 വരെ വളരെ നല്ല നിലയില്‍ തിരിച്ചടവ് നടന്നു. അതിനിടയിൽ ദേവികയുടെ അമ്മയ്ക്ക് കാന്‍സര്‍ പിടിപെട്ടു. അമ്മയുടെ ചികിത്സക്ക് വേണ്ടി അച്ഛന്‍ വിദേശത്ത് നിന്ന് നാട്ടിലെത്തി. പത്തുമാസത്തോളം തിരുവനന്തപുരത്ത് താമസിച്ച് RCCയില്‍ ചികിത്സിച്ചെങ്കിലും അമ്മ മരണത്തിന് കീഴടങ്ങി.
വിസ കാലാവധി കഴിഞ്ഞതിനാല്‍ അച്ഛന് വിദേശത്തേക്ക് തിരിച്ചു പോകാന്‍ കഴിയാത്തതിനാല്‍ ലോണിന്റെ അടവ് മുടങ്ങിയിരുന്നു.
മാനസിക സംഘർഷത്തിലൂടെ കുടുംബം കടന്നുപോകവെ ഇടിത്തീപോലെ അച്ഛന് സ്‌ട്രോക്ക് വരികയും തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ വെച്ച് മരണപ്പെടുകയും ചെയ്തു.
ഇതോടെ ദേവിക തീര്‍ത്തും അനാഥയായി. ഇപ്പോള്‍ ഏഴ് വയസ്സ് പ്രായമുള്ള ദേവിക പ്രായമായ മുത്തച്ഛന്റെയും മുത്തശ്ശിയുടെയും കൂടെയാണ്. ഇവരും രോഗികളാണ്. നാട്ടുകാരുടെയും മറ്റും സഹായത്തോടെയാണ് ഇവർ ജീവിക്കുന്നത്.
തിരിച്ചടവ് മുടങ്ങിയതിനാല്‍ ബാങ്ക് ജപ്തി നടപടികള്‍ ആരംഭിച്ചിരുന്നു. ഏകദേശം 61 ലക്ഷം രൂപയാണ് അടക്കാനുള്ളത്.
ജപ്തി നോട്ടീസ് വന്നതോടെ മുത്തച്ഛന്‍ രാധാകൃഷ്ണന്‍ ബാലാവകാശ കമ്മീഷനെ സമീപിച്ചു. കമ്മീഷന്‍ ദേവിക മോള്‍ക്ക് 18 വയസ്സ് തികയുന്നത് വരെ ജപ്തി നടപടികള്‍ നിര്‍ത്തിവച്ച് ഉത്തരവായെങ്കിലും ബാങ്ക് ഹൈക്കോടതിയെ സമീപിച്ച് കേസ് നടന്നു വരികയാണ്.
ബാലാവകശ കമ്മീഷന്‍ ഈ വിഷയത്തില്‍ പാലക്കാട് ജില്ലാ കലക്റ്ററോട് ഇടപെടാന്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ ബാങ്കുമായി പലവട്ടം ചര്‍ച്ച നടന്നു. ഒടുവിൽ ഈ ഫെബ്രുവരിയില്‍ 15 ലക്ഷം രൂപ അടക്കുകയാണെങ്കില്‍ ജപ്തി ഒഴിവാക്കി വസ്തു ദേവിക മോള്‍ക്ക് തിരിച്ചു നല്‍കാം എന്ന് ബാങ്ക് അധികൃതർ പറഞ്ഞിട്ടുണ്ട്.
നിത്യജീവിതത്തിന് തന്നെ പ്രയാസപ്പെടുന്ന ഇവര്‍ക്ക് ഈ തുകയും കണ്ടെത്താൻ കഴിയാത്തത് കാരണം ഉദാരമതികളുടെ സഹായം തേടുകയാണ്.
ഈ കൊച്ചുമോള്‍ക്ക് സുരക്ഷിതമായി സ്വന്തം ഭവനത്തില്‍ താമസിക്കുന്നതിന് സഹായിക്കാന്‍ കഴിയുന്നവര്‍ മാർച്ച് 31 ന് മുമ്പ് ബാങ്കിൻ്റെ ഇടപാടുകൾ പൂർത്തിയാക്കാൻ സഹായിക്കണമെന്ന ദൃഢനിശ്ചയത്തിലാണ് നാട്ടുകാർ. ഉദാരമതികളുടെ സഹായം താഴെ കാണുന്ന അക്കൗണ്ടിൽ നൽകണം.
സി.രാധാകൃഷ്ണന്‍
AC No: 34397244578
SBI കൂറ്റനാട് ശാഖ
IFSC Code: SBIN0013222
സി.രാധാകൃഷ്ണൻ്റെ നമ്പര്‍
9946325105
(ചിത്രം : പ്രതീകാത്മകം)
