തൃശൂർ ചിമ്മിനി ഉൾക്കാട്ടിൽ കാട്ടാന ആക്രമണത്തിൽ ഫോറസ്റ്റ് വാച്ചർ കൊല്ലപ്പെട്ടു.

എച്ചിപ്പാറ ആദിവാസി ഉന്നതിയിലെ മലയൻ വീട്ടിൽ കുമാർ (42) ആണ് മരിച്ചത്. ഇന്ന് (വ്യാഴാഴ്ച) രാവിലെ വിറകുതോട് ഭാഗത്ത് ഫയർലൈൻ അളക്കുന്നതിനിടെയാണ് സംഭവം.

ആറംഗ സംഘത്തിന് നേരെയാണ് ആനയുടെ ആക്രമണം ഉണ്ടായത്. ആനയുടെ മുന്നിൽ അകപ്പെട്ട സംഘം പലവഴിക്കായി ഓടിരക്ഷപ്പെടുകയായിരുന്നു. അരമണിക്കൂറിന് ശേഷം തിരിച്ചെത്തിയപ്പോഴാണ് കാട്ടാന ആക്രമിച്ച നിലയിൽ കുമാറിനെ കണ്ടത്. 

കൂടെയുണ്ടായിരുന്ന ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ ബിന്നി, ശ്രീജിത്ത്, വാച്ചർമാരായ ഫാരിസ്, വിബിൻ, അനീഷ് എന്നിവർ ചേർന്ന് കുമാറിനെ വേലൂപ്പാടത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. വരന്തരപ്പിള്ളി പൊലിസ് കേസെടുത്തു.

കഴിഞ്ഞ ദിവസം പാലക്കാട് കോട്ടോപ്പാടം പഞ്ചായത്തിലെ തിരുവിഴാംകുന്നിൽ കാട്ടാനയെ തുരത്തുന്നതിനിടെ തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്റ്റേഷനിലെ താൽക്കാലിക വാച്ചർ ഷൈജു കൊല്ലപ്പെട്ടിരുന്നു. ചൊവ്വ വൈകിട്ട് 5.30 നാണ് സംഭവം. ആനയുടെ ചവിട്ടേറ്റാണ് മരിച്ചത്.

പത്തുപേരാണ് കാട്ടാനകളെ തുരത്താൻ പോയത്. ഇതിനിടയിൽ ഒരു ആന തിരിഞ്ഞ് ഷൈജുവിനെ ആക്രമിക്കുകയായിരുന്നു. നെഞ്ചിലും കാലിലും ചവിട്ടേറ്റ് പരിക്കേറ്റ ഷൈജുവിനെ ഉടൻ വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം