ഇടതുമുന്നണിയുടെ ലോക്കൽ കൺവെൻഷനുകൾ തുടരുന്നു.

പട്ടാമ്പി അസംബ്ലി മണ്ഡലത്തിൽ മൂന്നാമൂഴം തേടുന്ന മുഹമ്മദ് മുഹ്സിൻ്റെ പ്രചാരണം ഊർജ്ജിതമായി. മണ്ഡലം കൺവെൻഷൻ്റെ പിറകെ വിവിധ ലോക്കൽ കൺവെൻഷനുകൾ തുടരുന്നു.

എൽ.ഡി.എഫ് വാടാനാംകുറുശ്ശി ലോക്കൽ കൺവെൻഷൻ മുൻമന്ത്രി കെ.ഇ ഇസ്മായിൽ ഉദ്ഘാടനം ചെയ്തു. ഓങ്ങല്ലൂർ പഞ്ചായത്ത്  പ്രസിഡൻ്റ് പി.പി വിജയൻ അധ്യക്ഷനായി. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പ്രിയ പ്രശാന്ത് സ്വാഗതവും, ജയപ്രകാശ് നന്ദിയും പറഞ്ഞു. 

സി.പി.ഐ.എം ജില്ലാ കമ്മിറ്റിയംഗം എൻ.പി വിനയകുമാർ, ഏരിയ സെക്രട്ടറി ടി. ഗോപാലകൃഷണൻ, സിപിഐ ജില്ലാ കൗൺസിൽ അംഗം വിജയൻ കുനിശ്ശേരി, സി.പി.ഐ മണ്ഡലം അസിസ്റ്റൻറ് സെക്രട്ടറി  സി.പ്രശാന്ത്, എൽ.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി ടി.വി ഗിരീഷ് എന്നിവർ സംസാരിച്ചു. 

തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാനായി പ്രിയ പ്രശാന്തിനെയും, കൺവീനറായി ടി.വി ഗിരീഷിനെയും തിരഞ്ഞെടുത്തു.

എൽ.ഡി.എഫ് ചുണ്ടമ്പറ്റ ലോക്കൽ കൺവെൻഷൻ സി.പി.ഐ.എം സംസ്ഥാന കമ്മിറ്റി അംഗം എൻ.എൻ കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. സി.പി.ഐ.എം ലോക്കൽ സെക്രട്ടറി സന്ദീപ് അധ്യക്ഷനായി. സി.പി.ഐ.എം ജില്ലാ കമ്മിറ്റി അംഗം ടി.കെ നാരായണദാസ്, സി.പി.ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം ജയപാലൻ, സി.പി.ഐ മണ്ഡലം സെക്രട്ടറി എം.എൻ കരുണാകരൻ എന്നിവർ സംസാരിച്ചു. 

തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർപേഴ്സൺ ആയി  പി.രജനിയെയും, കൺവീനറായി ടി.കെ ഇസ്ഹാഖിനേയും തിരഞ്ഞെടുത്തു.

എൽ.ഡി.എഫ് കുലുക്കല്ലൂർ ലോക്കൽ കൺവെൻഷൻ മുളയങ്കാവിൽ സി.പി.ഐ.എം സംസ്ഥാന കമ്മിറ്റി അംഗം എൻ.എൻ കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. സി.പി.ഐ.എം ജില്ലാ സെക്രട്ടറിയേറ്റം അംഗം സുബൈദ ഇസ്ഹാഖ്, മുൻമന്ത്രി കെ.ഇ ഇസ്മയിൽ എന്നിവർ സംസാരിച്ചു. സി.പി.ഐ മണ്ഡലം കമ്മിറ്റി അംഗം പി.പി ചന്ദ്രൻ അധ്യക്ഷനായി. 

സി.പി.ഐ.എം ഏരിയ കമ്മിറ്റിയംഗം എം.എം വിനോദ് കുമാർ സ്വാഗതവും, ഇ.എം ഷൗക്കത്ത് നന്ദിയും പറഞ്ഞു. 

തിരഞ്ഞെടുപ്പ് കമ്മറ്റിയുടെ ചെയർമാനായി പി.പി ചന്ദ്രനെയും കൺവീനറായി എം.എം വിനോദിനെയും തിരഞ്ഞെടുത്തു.



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം