ശില്പി വി.പി കുഞ്ഞുണ്ണിയെ പുരസ്കാരം നൽകി ആദരിച്ചു.

പെരിങ്ങോട് ശ്രീ മുല്ലയ്ക്കൽ ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാ ദിനത്തോടനുബന്ധിച്ചു നടന്ന കലാ സാംസ്കാരിക സമ്മേളനത്തിൽ ശില്പി വി.പി കുഞ്ഞുണ്ണിയെ അവാർഡ് നൽകി ആദരിച്ചു. 

മൊമെൻ്റോയും 5,001 രൂപയുടെ ക്യാഷ് അവാർഡുമാണ് പുരസ്കാരം. മരത്തിൻ്റെ വേരു കൊണ്ട് മനോഹര ശില്പമുണ്ടാക്കുന്ന കലാകാരനാണ് കുഞ്ഞുണ്ണി.

ആർടിസ്റ്റ് രേവതി വേണു ഉദ്ഘാടനവും പുരസ്കാര സമർപ്പണവും നടത്തി. ക്ഷേത്രം പ്രസിഡന്റ്‌ സേതുമാധവൻ നായർ അധ്യക്ഷനായി. പി.എം നീലകണ്ഠൻ, വി.രാമചന്ദ്രൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. 

ക്ഷേത്ര കമ്മിറ്റി സെക്രട്ടറി സുധീർ പെരിങ്ങോട് സ്വാഗതവും ട്രഷറർ രാജു അയനിക്കാട്ടിൽ നന്ദിയും പറഞ്ഞു. തുടർന്ന് കലാപരിപാടികളുമുണ്ടായി.

1 അഭിപ്രായങ്ങള്‍

  1. പാലക്കാട്‌ ഗവണ്മെന്റ് വിക്ടോറിയ കോളേജിന്റെ കലാ സാംസ്കാരിക പ്രവർത്തനങ്ങളിൽ മുന്നിൽ കുഞ്ഞുണ്ണിയുണ്ടായിരുന്നു. നല്ലൊരു കവി. കവിത ചൊല്ലുമ്പോൾ, നമ്മളൊക്കെ തനിച്ചിരുന്നു പോകും. ഏറെ ചെറു പ്രായത്തിൽ തന്നെ ജോലി കിട്ടി. പക്ഷെ കല യും അതിനോടുള്ള പ്രതിബദ്ധതയും ജോലി ഉപേക്ഷിച്ചു കൊണ്ട് വീണ്ടും തന്റെ വഴിയിലൂടെ നടക്കാൻ കുഞ്ഞുണ്ണിയെ പ്രാപ്തനാക്കി.

    മറുപടിഇല്ലാതാക്കൂ
വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം