മികച്ച സ്റ്റേറ്റ് എൻ.എസ്.എസ്. പ്രോഗ്രാം കോ-ഓർഡിനേറ്റർക്കുള്ള പുരസ്കാരം മൂന്നാം തവണയും ഡോ:പി.രഞ്ജിത് ഏറ്റുവാങ്ങി

സംസ്ഥാനത്തെ മികച്ച നാഷണൽ സർവീസ് സ്കീം വകുപ്പിനുള്ള പുരസ്കാരം വി.എച്ച്.എസ്.ഇക്കും, മികച്ച സ്റ്റേറ്റ് പ്രോഗ്രാം കോ-ഓർഡിനേറ്റർക്കുള്ള പുരസ്കാരം ഡോ:പി.രഞ്ജിത്തിനും ലഭിച്ചു. തുടർച്ചയായി മൂന്നാം തവണയാണ് പുരസ്കാരം ലഭിക്കുന്നത്.

തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആർ. ബിന്ദുവിൽ നിന്ന് ഡോ. പി. രഞ്ജിത് പുരസ്കാരം ഏറ്റു വാങ്ങി.

കാലാവസ്ഥ വ്യതിയാനം, ആൻ്റി ബയോറ്റിക് ലിറ്ററസി, ജല സംരക്ഷണം, പൊതു ഇട സൗന്ദര്യവത്ക്കരണം, പെയിൻ & പാലിയേറ്റീവ്, കൃഷി, പ്രഥമ ശ്രശ്രൂഷ, ഭിന്നശേഷി സൗഹൃദം, ഗാർഹിക മാലിന്യ സംസ്കരണം, ലിംഗ സമത്വം, എനർജി ഓഡിറ്റ്, വയോജന ക്ഷേമം, ഡിജിറ്റൽ ലിറ്ററസി, ജീവിത ശൈലീ രോഗങ്ങൾ, ആൻ്റി ഡ്രഗ്സ്, ദുരിതാശ്വാസം തുടങ്ങിയ പ്രൊജക്റ്റു പ്രവർത്തനങ്ങളിലെ വി.എച്ച്.എസ്.ഇ. എൻ.എസ്.എസ്. ടീമിൻ്റെ മികവിലാണ് അവാർഡുകൾ നേടിയത്.

കഴിഞ്ഞ മാസം സ്ഥാനം ഒഴിഞ്ഞെങ്കിലും
വ്യക്തിപരമായി 18 വർഷത്തെ എൻ.എസ്.എസ് ജീവിതത്തിൽ, സ്കൂൾ പ്രോഗ്രാം ഓഫീസർ എന്ന നിലയിൽ രണ്ടു തവണയും, സ്റ്റേറ്റ് പ്രോഗ്രാം കോർഡിനേറ്റർ എന്ന നിലയിൽ മൂന്നു തവണയും, സംസ്ഥാന പുരസ്കാരങ്ങൾ ഏറ്റുവാങ്ങാൻ ഡോ.പി. രഞ്ജിത്തിന് സാധിച്ചത് ചാലിശ്ശേരി ഗ്രാമത്തിന് അഭിമാനമായി.

ചാലിശ്ശേരി പഴയ വില്ലേജ് ഓഫീസിനു സമീപം പയ്യഴി 'ദീപ്തസാര'യിൽ ടി.കെ കുട്ടിനാരായണൻ - പി.ലീല ദമ്പതികളുടെ മകനാണ് രഞ്ജിത്.

ഭാര്യ: ശ്രീകല  (അസി.പ്രൊഫസർ, എം.ഡി കോളേജ് പഴഞ്ഞി) മക്കൾ: ദീപ്ത, സാരംഗ്.

വീഡിയോ കാണാം



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം