പട്ടാമ്പിയിൽ യു.ഡി.എഫ് റോഡ് ഷോ നടത്തി; ആവേശം പകരാൻ ഷാഫി പറമ്പിലും മുനവ്വറലി തങ്ങളും പങ്കെടുത്തു

പട്ടാമ്പി നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി ടി.പി ഷാജിയുടെ വിജയത്തിനായി യു.ഡി.എഫിന്റെ നേതൃത്വത്തിൽ റോഡ് ഷോ സംഘടിപ്പിച്ചു. വടകര എം.പി ഷാഫി പറമ്പിലും, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും നേതൃത്വം നൽകി.

ഞായറാഴ്ച രാവിലെ 9 മണിക്ക് പുലാമന്തോൾ പാലത്തിൽ നിന്നും ആരംഭിച്ച റോഡ് ഷോ മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിലൂടെ കടന്ന് പട്ടാമ്പി ടൗണിൽ സമാപിച്ചു. 

നൂറുകണക്കിന് വാഹനങ്ങളും പ്രവർത്തകരും റോഡ് ഷോയിൽ അണിനിരന്നു.  മുൻ എം.എൽ.എ സി.പി മുഹമ്മദ്, നിരീക്ഷകൻ കെ.ആർ നാരായണസ്വാമി, യു.ഡി.എഫ് ചെയർമാൻ കെ.പി ബാപ്പുട്ടി ഉൾപ്പടെ യു.ഡി.എഫിന്റെ ജില്ലാ, മണ്ഡലം നേതാക്കൾ നേതൃത്വം നൽകി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം