രാജ്യത്ത് സെൻസസിന് തുടക്കമായി; കേരളത്തിൽ ജൂൺ 16ന് തുടങ്ങും

സെൻസസ് ഒന്നാം ഘട്ടത്തിന് ഇന്നു മുതൽ തുടക്കമായി. ആഗസ്ത് 31 വരെ ഒന്നാംഘട്ടം തുടരും. ഡൽഹി, കർണാടക, ഒഡീഷ, ഗോവ, ലക്ഷദ്വീപ്,  മിസോറം, സിക്കിം, ആൻഡമാൻ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമാണ് ഏപ്രിൽ ഒന്നിന് സെൻസസ് ആരംഭിച്ചത്. 

കേരളത്തിൽ ജൂൺ 16ന് തുടക്കമാകും. ജൂൺ 16 മുതൽ 30 വരെയുള്ള കാലയളവിൽ ഓൺ ലൈനായി വിവരം സമർപ്പിക്കാം. ജൂലൈ ഒന്ന് മുതൽ മുപ്പത് വരെയുള്ള കാലയളവിൽ സെൻസസ് പ്രവർത്തകർ വീടുകളിലെത്തി വിവര ശേഖരണം നടത്തും. 

വ്യക്തി വിവരങ്ങളും വീട്ടുവിവരങ്ങളുമാണ്  ആദ്യ ഘട്ടത്തിൽ ശേഖരിക്കുക. കെട്ടിടവിവരം,  ഗൃഹോപകരണം, ദമ്പതികളുടെ എണ്ണം,  ഗൃഹനാഥൻ്റെയോ ഗൃഹനാഥയുടെയോ വിവരം, ജാതിവിവരം തുടങ്ങി 33 ചോദ്യങ്ങളാണ് ഒന്നാം ഘട്ടത്തിലുള്ളത്.

രണ്ടാം ഘട്ടം 2027 ഫെബ്രുവരിയോടെ തുടങ്ങാനാകുമെന്ന് സെൻസസ് കമീഷണർ മൃത്യുഞ്ജയ് കുമാർ നാരായൺ അറിയിച്ചു.  ഈ ഘട്ടത്തിലാണ് ജനസംഖ്യാ കണക്കെടുപ്പ് നടത്തുക. ആദ്യമായാണ് ജാതി വിവരംകൂടി സെൻസസിൻ്റെ ഭാഗമാകുന്നത്. വിവാഹം കഴിക്കാതെ തന്നെ ഒന്നിച്ചുജീവിക്കുന്ന ദമ്പതികളുടെ ബന്ധം സ്ഥിരതയുള്ളതാണെങ്കിൽ വിവാഹിതരായി  സെൻസസിൽ പരിഗണിക്കും. ഇതുമായി ബന്ധപ്പെട്ട് പ്രത്യേക ചോദ്യം 33 ഇന ചോദ്യാവലിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം