പരുതൂർ മുടപ്പക്കാട് സുബ്രഹ്മണ്യ ക്ഷേത്രത്തിൽ ഷഡാക്ഷര യജ്ഞം ഏപ്രിൽ 18, 19 തിയ്യതികളിൽ

 

പരുതൂർ മുടപ്പക്കാട് സുബ്രഹ്മണ്യ ക്ഷേത്രത്തിൽ 18, 19 തിയ്യതികളിൽ ഷഡാക്ഷര യജ്ഞം നടത്തുന്നതിന് ഒരുക്കം പൂർത്തിയായെന്ന് ഭാരവാഹികൾ പട്ടാമ്പിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ബ്രഹ്മശ്രീ ശ്രീരാമ ശർമ്മാജി പാലക്കാട് യജ്ഞാചാര്യനായും ടി.കെ വിനയഗോപാൽ രക്ഷാധികാരിയായും യജ്ഞത്തിന് നേതൃത്വം നൽകും.

ഏപ്രിൽ 18ന് രാവിലെ ഗണപതി ഹോമം, വിശേഷാൽ പൂജകൾ, നാരായണീയ പാരായണം, അന്നദാനം, ദീപാരാധന കളരിപ്പയറ്റ്, പുള്ളുവൻ പാട്ട്, സാംസ്കാരിക സമ്മേളനം എന്നിവ നടക്കും. 

ക്ഷേത്രം തന്ത്രി കാലടി പടിഞ്ഞാറേടത്ത് ശങ്കരനുണ്ണി നമ്പൂതിരിപ്പാട്  ഉദ്ഘാടനം ചെയ്യും. വിനയഗോപാൽ അധ്യക്ഷത വഹിക്കും.  

ടി.കെ വിനയഗോപാൽ, എം.സുബ്രഹ്മണ്യൻ,  സി.ബാബു, പി.സുന്ദരൻ, പി.ദേവദാസ് തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം