പാലക്കാട് യാക്കരയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ശാസ്ത്രീയ പരിശോധന തുടങ്ങി.
യാക്കര സ്വദേശി പ്രതിഷി (43)നെയാണ് കഴിഞ്ഞ ദിവസം മരിച്ച നിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ച രാവിലെ ഏഴിന് വീട്ടിൽ നിന്നിറങ്ങിയതാണ് യുവാവ്. രാത്രി 11.30 നാണ് യാക്കര തടയണക്ക് സമീപം മരിച്ച നിലയിൽ കണ്ടെത്തിയത്.
മരണം സൂര്യാഘാതം മൂലമെന്ന് സംശയമുണ്ടായിരുന്നു. കൈയിലും കഴുത്തിലും മുഖത്തും പൊള്ളലേറ്റതിന് സമാനമായ പാടുകൾ കാണപ്പെട്ടിരുന്നു. നിർജ്ജലീകരണമാണ് മരണ കാരണമെന്നാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ കണ്ടെത്തിയത്.
വിഷാംശം ഏറ്റിട്ടുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്. ശാസ്ത്രീയ പരിശോധനകൾക്കായി രക്ത സാമ്പിൾ തൃശൂരിലെയും കാക്കനാട്ടെയും ലാബുകളിലേക്കയച്ചു. ഈ റിപ്പോർട്ട് വന്നാൽ മാത്രമേ മരണ കാരണം സ്ഥിരീകരിക്കുകയുള്ളു.
അച്ഛൻ: പരേതനായ വാസു. അമ്മ: ശാന്ത. സഹോദരി: പ്രിയ.
Tags
Death
