പി.സാലിഹ് മാസ്റ്റർക്ക് സാമൂഹ്യ സേവന പുരസ്‌കാരം

ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന അമെറ്റ് യൂണിവേഴ്സിറ്റി & ഡോ.രാമചന്ദ്രൻ മാരിടൈം ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പുരസ്‌കാരം എടക്കഴിയൂർ സ്‌കൂൾ അധ്യാപകൻ പി.സാലിഹ് മാസ്റ്റർക്ക് സമ്മാനിച്ചു.

അധ്യാപകരിലെ മികച്ച സാമൂഹിക സേവനത്തിനുള്ള അവാർഡാണ് പി.സാലിഹ് മാസ്റ്റർക്ക് ലഭിച്ചത്.  ചെന്നൈയിൽ നടന്ന ചടങ്ങിൽ അമെറ്റ് ഡയറക്ടർ ഡോ.രാജശേഖർ അവാർഡ് സമ്മാനിച്ചു. 

മണ്ണാരപ്പറമ്പ് പുളിയഞ്ഞാലിൽ സാലിഹ് എടക്കഴിയൂർ എസ്.എസ്.എം.വി. ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപകനും കേരള ഹയർ സെക്കണ്ടറി സ്കൂൾ ടീച്ചേഴ്സ് യുണിയൻ സംസ്ഥാന സെക്രട്ടറിയും പാലക്കാട് ജില്ല യൂത്ത് ലീഗ് സെക്രട്ടറിയുമാണ്.

1 അഭിപ്രായങ്ങള്‍

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം