ആലപ്പുഴ തോട്ടപ്പള്ളി സ്വദേശിയായ കമലാക്ഷിയെയാണ് എറണാംകുളം സൗത്ത് ബസ്റ്റാൻ്റിൽ ബന്ധുക്കൾ ഉപേക്ഷിച്ചത്.
ആശുപത്രിയിലേക്കാണെന്ന് പറഞ്ഞാണ് ഇവരെ ഇന്നലെ ബന്ധുക്കൾ വീട്ടിൽ നിന്ന് കൊണ്ടുവന്നത്. തുടർന്ന് ബസ്റ്റാൻ്റിൽ ഉപേക്ഷിക്കുകയായിരുന്നു.
ഇവിടെ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന കെ.എസ്.ആർ.ടി.സി ജീവനക്കാരനാണ് വിവരം പൊലീസിൽ അറിയിച്ചത്. എറണാകുളം വനിത പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ എത്തിയാണ് ഇവരുടെ സംരക്ഷണം ഏറെറടുത്തത്. ഇവരെ ഷെൽട്ടർ ഹോമിൽ പ്രവേശിപ്പിച്ചു.
വയോധികക്ക് ഓർമക്കുറവുള്ളതായി പൊലീസ് പറഞ്ഞു. ബസ്റ്റാൻ്റിലെ സി.സി.ടി.വി പരിശോധിച്ച ശേഷം പൊലീസ് തുടർ നടപടി സ്വീകരിക്കുമെന്ന് അറിയിച്ചു.
Tags
Mind
