പാലക്കാട് മൂന്ന് വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലായി 30 വോട്ടെണ്ണല്‍ ഹാളുകള്‍ സജ്ജമാക്കും



പാലക്കാട്  ജില്ലയിലെ മൂന്ന് വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലായി മൊത്തം 30 വോട്ടെണ്ണല്‍ ഹാളുകള്‍ സജ്ജീകരിക്കും. മെയ് 4നാണ് രാജ്യം കാത്തിരിക്കുന്ന വോട്ടെണ്ണൽ.

മൗണ്ട് സീന പബ്ലിക് സ്‌കൂള്‍ പത്തിരിപ്പാല - 8 ഹാള്‍

തൃത്താല നിയോജക മണ്ഡലത്തിലെ 219 ബൂത്തുകളിലെ വോട്ടുകള്‍ എണ്ണുന്നതിന് രണ്ട് ഹാളുകളിലായി 14 ടേബിളുകളാണ് തയ്യാറാക്കിയിട്ടുള്ളത്. ഒരു റൗണ്ടില്‍ 14 ബൂത്തുകളാണ് എണ്ണുക. ആകെ 15 റൗണ്ടാണ് ഉണ്ടാവുക.

പട്ടാമ്പി നിയോജക മണ്ഡലത്തിലെ 224 ബൂത്തുകളിലെ വോട്ടുകള്‍ എണ്ണുന്നതിന് രണ്ട് ഹാളുകളിലായി 15 ടേബിളുകളാണ് തയ്യാറാക്കിയിട്ടുള്ളത്. ഒരു റൗണ്ടില്‍ 15 ബൂത്തുകളാണ് എണ്ണുക. ആകെ 14 റൗണ്ടാണ് ഉണ്ടാവുക.

ഷൊര്‍ണൂര്‍ നിയോജക മണ്ഡലത്തിലെ 225 ബൂത്തുകളിലെ വോട്ടുകള്‍ എണ്ണുന്നതിന് രണ്ട് ഹാളുകളിലായി 19 ടേബിളുകളാണ് തയ്യാറാക്കിയിട്ടുള്ളത്. ഒരു റൗണ്ടില്‍ 19 ബൂത്തുകളാണ് എണ്ണുക. ആകെ 11 റൗണ്ടാണ് ഉണ്ടാവുക.

ഒറ്റപ്പാലം നിയോജക മണ്ഡലത്തിലെ 238 ബൂത്തുകളിലെ വോട്ടുകള്‍ എണ്ണുന്നതിന് രണ്ട് ഹാളുകളിലായി 18 ടേബിളുകളാണ് തയ്യാറാക്കിയിട്ടുള്ളത്. ഒരു റൗണ്ടില്‍ 18 ബൂത്തുകളാണ് എണ്ണുക. ആകെ 13 റൗണ്ടാണ് ഉണ്ടാവുക.

എന്‍.എസ്.എസ് എഞ്ചിനീയറിങ് കോളേജ് അകത്തേത്തറ - 13 ഹാള്‍

കോങ്ങാട് നിയോജക മണ്ഡലത്തിലെ 193 ബൂത്തുകളിലെ വോട്ടുകള്‍ എണ്ണുന്നതിന് നാല് ഹാളുകളിലായി 21 ടേബിളുകളാണ് തയ്യാറാക്കിയിട്ടുള്ളത്. ഒരു റൗണ്ടില്‍ 21 ബൂത്തുകളാണ് എണ്ണുക. ആകെ ഒന്‍പത് റൗണ്ടാണ് ഉണ്ടാവുക.

മണ്ണാര്‍ക്കാട് നിയോജക മണ്ഡലത്തിലെ 221 ബൂത്തുകളിലെ വോട്ടുകള്‍ എണ്ണുന്നതിന് രണ്ട് ഹാളുകളിലായി 20 ടേബിളുകളാണ് തയ്യാറാക്കിയിട്ടുള്ളത്. ഒരു റൗണ്ടില്‍ 20 ബൂത്തുകളാണ് എണ്ണുക. ആകെ 11 റൗണ്ടാണ് ഉണ്ടാവുക.

മലമ്പുഴ നിയോജക മണ്ഡലത്തിലെ 246 ബൂത്തുകളിലെ വോട്ടുകള്‍ എണ്ണുന്നതിന് മൂന്ന് ഹാളുകളിലായി 18 ടേബിളുകളാണ് തയ്യാറാക്കിയിട്ടുള്ളത്. ഒരു റൗണ്ടില്‍ 18 ബൂത്തുകളാണ് എണ്ണുക. ആകെ 13 റൗണ്ടാണ് ഉണ്ടാവുക.

പാലക്കാട് നിയോജക മണ്ഡലത്തിലെ 219 ബൂത്തുകളിലെ വോട്ടുകള്‍ എണ്ണുന്നതിന് നാല് ഹാളുകളിലായി 21 ടേബിളുകളാണ് തയ്യാറാക്കിയിട്ടുള്ളത്. ഒരു റൗണ്ടില്‍ 21 ബൂത്തുകളാണ് എണ്ണുക.ആകെ 10 റൗണ്ടാണ് ഉണ്ടാവുക.

ഗവ. വിക്ടോറിയ കോളേജ് പാലക്കാട് - 9 ഹാള്‍

തരൂര്‍ നിയോജക മണ്ഡലത്തിലെ 177 ബൂത്തുകളിലെ വോട്ടുകള്‍ എണ്ണുന്നതിന് രണ്ട് ഹാളുകളിലായി 14 ടേബിളുകളാണ് തയ്യാറാക്കിയിട്ടുള്ളത്. ഒരു റൗണ്ടില്‍ 14 ബൂത്തുകളാണ് എണ്ണുക. ആകെ 12 റൗണ്ടാണ് ഉണ്ടാവുക.

ചിറ്റൂര്‍ നിയോജക മണ്ഡലത്തിലെ 193 ബൂത്തുകളിലെ വോട്ടുകള്‍ എണ്ണുന്നതിന് മൂന്ന് ഹാളുകളിലായി 15 ടേബിളുകളാണ് തയ്യാറാക്കിയിട്ടുള്ളത്. ഒരു റൗണ്ടില്‍ 15 ബൂത്തുകളാണ് എണ്ണുക. ആകെ 12 റൗണ്ടാണ് ഉണ്ടാവുക.

നെന്മാറ നിയോജക മണ്ഡലത്തിലെ 207 ബൂത്തുകളിലെ വോട്ടുകള്‍ എണ്ണുന്നതിന് രണ്ട് ഹാളുകളിലായി 14 ടേബിളുകളാണ് തയ്യാറാക്കിയിട്ടുള്ളത്. ഒരു റൗണ്ടില്‍ 14 ബൂത്തുകളാണ് എണ്ണുക. ആകെ 14 റൗണ്ടാണ് ഉണ്ടാവുക.

ആലത്തൂര്‍ നിയോജക മണ്ഡലത്തിലെ 174 ബൂത്തുകളിലെ വോട്ടുകള്‍ എണ്ണുന്നതിന് രണ്ട് ഹാളുകളിലായി 14 ടേബിളുകളാണ് തയ്യാറാക്കിയിട്ടുള്ളത്. ഒരു റൗണ്ടില്‍ 14 ബൂത്തുകളാണ് എണ്ണുക. ആകെ 12 റൗണ്ടാണ് ഉണ്ടാവുക.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം