കുമരനല്ലൂർ വർണ്ണന ആർട്സ് സ്പോർട്സ് & വെൽഫെയർ ക്ലബ് സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പ് കപ്പൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് നസീമ നാസർ ഉദ്ഘാടനം ചെയ്തു.
എൻ.വി യഹ്‌യ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി.രാജീവ്, എസ്.ജിജി മനോഹർ, അലി കുമരനല്ലൂർ, കെ.നൂറുൽ അമീൻ, ജി.എൽ.പി സ്‌കൂൾ പ്രധാനധ്യാപിക പുഷ്പലത, ഡോ.റിയാസ്, ഒറ്റയിൽ നൗഫൽ, എൻ.വി ഉമർ ഫാഇസ് തുടങ്ങിയവർ സംസാരിച്ചു.
കുറ്റിപ്പുറം ഹീൽ ഫോർട് ആസ്പത്രിയുടെ സഹകരണത്തോടെ നടന്ന ക്യാമ്പിൽ പ്രദേശവാസികൾ പങ്കെടുത്തു. പരിശോധനക്ക് വിധേയമായവർക്ക് സൗജന്യമായി മരുന്ന് നൽകി.
Tags
Health
