ഡോക്ടറേറ്റ് നേടിയ എ.പി കവിതയെ കല്ലടത്തൂരിൽ അനുമോദിച്ചു

കല്ലടത്തൂര്‍ ഗോഖലെ ഗവ. ഹയര്‍ സെക്കന്‍ററി സ്കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയായ ജി.സാഗിൻ്റെ (ഗോഖലെ സ്കൂള്‍ അലുമിനി ഗ്രൂപ്പ് ) നേതൃത്വത്തില്‍ അനുമോദന സദസ്സ് സംഘടിപ്പിച്ചു. 

ഭാരതിയാര്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും  ഡോക്ടറേറ്റ് നേടിയ ഗോഖലെ സ്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി കൂടിയായ എ.പി കവിതയെ അനുമോദിച്ചു. 

സംഘടനയുടെ പ്രസിഡന്‍റ് മോഴിയത്ത് നാസര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ പി.ടി.എ പ്രസിഡന്‍റ് ടി.പി പ്രമോദ് ചന്ദ്രന്‍, എസ്.എം.സി ചെയര്‍മാന്‍ ജിതേന്ദ്രന്‍ കോക്കാട്, എൻ.ബഷീര്‍, കെ.വി വിലാസിനി,   ബി.കെ മണികണ്ഠന്‍, വി.വി കൃഷ്ണന്‍ കുട്ടി, ഷാഫി തങ്ങള്‍,  സി.ശിവദാസന്‍,  വി.രഘുനന്ദനന്‍,  മൈമൂന, മനുലാല്‍ പറക്കുളം, സാംബന്‍ അരിക്കാട്, സി.രാധ  തുടങ്ങിയവര്‍ സംസാരിച്ചു. 

ടീച്ചര്‍ കോ-ഓര്‍ഡിനേറ്റര്‍ താജിഷ് ചേക്കോട് സ്വാഗതവും സെക്രട്ടറി രവി കോക്കാട്ടില്‍ നന്ദിയും പറഞ്ഞു.



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം