പാലക്കാട് കോട്ടമൈതാനത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു.

കാറിൻ്റെ ബോണറ്റിന് താഴെ ഇടതുവശത്തു നിന്നാണ് പുക ഉയർന്നത്. കല്ലടിക്കോട് സ്വദേശികൾ സഞ്ചരിച്ച കാറിനാണ് തീപിടിച്ചത്. ആളപായമില്ല.

കാറിൽ നിന്ന് പുക ഉയരുന്നത് കണ്ട് നാട്ടുകാരും മറ്റു വാഹന യാത്രക്കാരും വിവരം അറിയിച്ചതിനാൽ വാഹനത്തിലുണ്ടായിരുന്ന രണ്ടുപേർ പരിക്കില്ലാതെ രക്ഷപ്പെട്ടു. ഫയർഫോഴ്‌സും പൊലീസുമെത്തി തീയണച്ചു.

ഫോർഡ് കാറിനാണ് തീപിടിച്ചത്. കാറിന്റെ മുൻഭാഗം പൂർണമായും കത്തിനശിച്ചു. പിന്നാലെ വന്ന വാഹനത്തിലുള്ളവർ അറിയിച്ചതിനെ തുടർന്നാണ് കാറിലുള്ളവർ ഇക്കാര്യം ആദ്യം ശ്രദ്ധിച്ചത്. ഉടൻ തന്നെ കാറിലുണ്ടായിരുന്ന രണ്ടു പേരും പുറത്തിറങ്ങുകയായിരുന്നു. 



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം