കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൂറ്റനാട് യൂണിറ്റ് 40-ാം വാർഷികവും, കുടുംബ സംഗമവും ഏപ്രിൽ 21ന്.

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൂറ്റനാട് യൂണിറ്റ് ദ്വൈവാർഷിക  പൊതുയോഗവും, പുതിയ ഭരണസമിതി തെരഞ്ഞെടുപ്പും 

ഏപ്രിൽ 21ന് ചൊവ്വാഴ്ച രാവിലെ 10ന് കൂറ്റനാട് സംഗമം ഓഡിറ്റോറിയത്തിൽ നടത്തുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ഇതോടൊപ്പം യൂണിറ്റിൻ്റെ 40-ാം വാർഷികാഘോഷവും, കുടുംബ സംഗമവും, മുതിർന്ന വ്യാപാരികളെ ആദരിക്കലും നടക്കും.

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡണ്ടും പാലക്കാട് ജില്ല പ്രസിഡണ്ടുമായ ബാബു കോട്ടയിൽ ഉദ്ഘാടനം ചെയ്യും. യൂണിറ്റ് പ്രസിഡണ്ട് കെ.ആർ.ബാലൻ അധ്യക്ഷത വഹിക്കും.

യൂണിറ്റ് ജനറൽ സെക്രട്ടറി ടി.പി ഷക്കീർ റിപ്പോർട്ടും, ട്രഷറർ ടി.വി സുധീർ വരവ് ചിലവ് കണക്കും അവതരിപ്പിക്കും. കെ.എ ഹമീദ് വരണാധികാരിയായി തെരഞ്ഞെടുപ്പ് നിയന്ത്രിക്കും.

40 വർഷം മുമ്പ് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൂറ്റനാട് യൂണിറ്റ് രൂപീകരണ കാലം മുതൽ യൂണിറ്റിൽ അംഗമായി പ്രവർത്തിക്കുകയും, ഇപ്പോഴും വ്യാപാര രംഗത്ത് സജീവമായി നിലനിൽക്കുകയും ചെയ്യുന്ന മുതിർന്ന വ്യാപാരികളെ ചടങ്ങിൽ ആദരിക്കും.

കൂടാതെ കാലിക്കറ്റ് ഷാസ് മ്യൂസിക്കൽ ബാൻ്റ് അവതരിപ്പിക്കുന്ന സംഗീത വിരുന്നും, വ്യാപാരി കുടുംബാംഗങ്ങളും മക്കളും അവതരിപ്പിക്കുന്ന വൈവിധ്യമാർന്ന കലാപരിപാടികളും അരങ്ങേറും. 

കൂറ്റനാട് യൂണിറ്റ് പ്രസിഡണ്ട് കെ.ആർ ബാലൻ, ജനറൽ സെക്രട്ടറി ടി.പി ഷക്കീർ, ട്രഷറർ പി.വി സുധീർ, വൈസ് പ്രസിഡണ്ട് സലീം ചുങ്കത്ത്, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ടി.എൻ സുഭാഷ് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം