നിഴലും നിറങ്ങളുമായി ഏകദിന ചിത്രകലാ ക്യാമ്പ് സംഘടിപ്പിച്ചു

ഗണപത് ചിത്രകലാ കൂട്ടായ്മയുടെ നേതൃത്വത്തിൽ തലക്കശ്ശേരി ഗ്രാമി ഔട്ട് ഡോർ സ്റ്റുഡിയോയിൽ 'നിഴലും നിറങ്ങളും' എന്ന പേരിൽ ചിത്രകലാ ക്യാമ്പ് സംഘടിപ്പിച്ചു.

പ്രശസ്ത ചിത്രകാരനും ശില്പിയുമായിരുന്ന പെരിങ്ങോട് ഗണപതി മാസ്റ്ററുടെ ശിഷ്യരുടെ കൂട്ടായ്മയാണ് ഗണപത്.

ചിത്രകല ജനകീയമാക്കുന്നതിൻ്റെ ഭാഗമായി ഗണപത് വിവിധ പ്രദേശങ്ങളിൽ സംഘടിപ്പിച്ചു വരുന്ന എക്സിബിഷൻ്റേയും ക്യാമ്പിൻ്റെയും തുടർച്ചയാണ് ഇന്ന് ഗ്രാമിയിൽ നടന്നത്.

ഗുരുസ്മരണയോടെ തുടങ്ങിയ ക്യാമ്പിൽ, കൂട്ടായ്മയുടെ പ്രസിഡണ്ട് ആർടിസ്റ്റ് രേവതി വേണു അധ്യക്ഷത വഹിച്ചു.

ചിത്രകാരന്മാരായ ബഷീർ തൃത്താല, വിനോദ് മാധവൻ, സുധിൽ കുമാർ, മൊയ്തീൻകുട്ടി പെരുമണ്ണൂർ, മുരളി പട്ടാമ്പി, മണി മുദ്ര, വിജയൻ ആലൂർ, പി.സി രേണുക, രാജേഷ് കരിങ്ങനാട് എന്നിവർ പങ്കെടുത്തു.

സെക്രട്ടറി ശശി കോതച്ചിറ സ്വാഗതവും അജയൻ കൂറ്റനാട് നന്ദിയും പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം