ലഹരിയുടെ ഹബ്ബായി മാറിയ പാലക്കാട് റെയിൽവേ ജംഗ്ഷനിൽ ഒരാൾ കൂടി പിടിയിലായി. ഒഡിഷ സ്വദേശി ആനന്ദ് പാരിച്ച (36) യാണ് പിടിയിലായത്.
എക്സൈസ് എൻഫോഴ്സ്മെന്റ് ആൻ്റ് ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡും ആർ.പി.എഫും ചേർന്ന് നടത്തിയ പരിശോധനയിലാണ് അഞ്ച് കിലോ കഞ്ചാവുമായി ഇയാൾ പിടിയിലായത്.
ആർ.പി.എഫ് ഇൻസ്പെക്ടർമാരായ അജു പി.ഷാജി, ബിനോയ് കുര്യൻ, അജിത് അശോകൻ, എ.എസ്.ഐ ജഗനാനന്ദ്, സാവിൻ, സിവിൽ എക്സൈസ് ഓഫീസർമാരായ യു. ഹരികൃഷ്‌ണൻ, എം.അനീഷ് എന്നിവർ റെയ്ഡിന് നേതൃത്വം നൽകി.
Tags
Crime ക്രൈം
