ലോറിയ്ക്കും പിക്കപ്പ് വാനിനും ഇടയിൽ പെട്ട് വയോധികൻ മരിച്ചു

കോഴിക്കോട് എകരൂർ എം.എം പറമ്പ് തെച്ചിയിലാണ് അപകടം. ലോറിക്കും പിക്കപ്പ് വാനിനുമിടയിൽപ്പെട്ടാണ് വയോധികൻ മരിച്ചത്. 

വയനാട് വാകേരി കൃഷ്‌ണഗിരി നെല്ലിക്കണ്ടം ഉന്നതിയിലെ വെള്ളി (66) ആണ് മരിച്ചത്.  പുലർച്ചെയാണ് അപകടം. ലോറി പിക്കപ്പ് വാൻ കെട്ടി  വലിക്കുമ്പോൾ ഇതിനിടയിൽപ്പെട്ടാണ് മരിച്ചത്.

ബാലുശേരി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. 

ഭാര്യ: ശാന്ത. 

മക്കൾ: ബൈജു, ശ്രീധരൻ, ബിജു. 

മരുമക്കൾ: പാർവതി, ശ്രീജ, സരിത.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം