ജനാർദ്ദനൻ നെടുങ്ങാടി സ്മാരക പുരസ്കാരം മഞ്ഞളൂർ സുരേന്ദ്രന് സമ്മാനിച്ചു

സോപാന സംഗീതജ്ഞൻ  ഗുരുവായൂർ ജനാർദ്ദനൻ നെടുങ്ങാടിയുടെ സ്‌മരണാർത്ഥം അദ്ദേഹത്തിന്റെ ജന്മനാടായ നെല്ലായയിലെ പുലാക്കാട് ഭഗവതി ക്ഷേത്രം ഏർപ്പെടുത്തിയ ജനാർദ്ദനൻ നെടുങ്ങാടി ആശാൻ സ്മാരക പുരസ്ക്കാരം സംഗീത വിദ്വാൻ മഞ്ഞളൂർ സുരേന്ദ്രന് സമ്മാനിച്ചു. 

ഗുരുവായൂർ മുൻ ദേവസ്വം മാനേജർ ഉണ്ണികൃഷ്ണൻ പുരസ്കാരം സമ്മാനിച്ചു. സോപാന സംഗീതജ്ഞ ഗിരിജ ബാലകൃഷ്ണൻ, ബാലകൃഷ്ണ‌ൻ ആനമങ്ങാട് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

അര നൂറ്റാണ്ടിലേറെയായി നിരവധി ശിഷ്യർക്ക് കർണ്ണാടക സംഗീതവും അഷ്ടപദിയും പകർന്നു നൽകിയ സംഗീതാദ്ധ്യാപകനായ മഞ്ഞളൂർ സുരേന്ദ്രൻ കൊപ്പം സ്വദേശിയാണ്. പുലാമന്തോൾ ഹയർ സെക്കൻഡറി സ്‌കൂളിലെ  റിട്ട.സംഗീതാദ്ധ്യാപകനാണ്. 

നെല്ലായ മോളൂർ മഠം കുടുബാംഗമായ ജനാർദ്ദനൻ നെടുങ്ങാടിയുടെ സ്മരണ നിലനിർത്തുന്നതിനായി അദ്ദേഹത്തിൻ്റെ പ്രധാന ശിഷ്യയും സോപാന സംഗീതജ്ഞയുമായ ഗിരിജ ബാലകൃഷ്‌ണനും നെടുങ്ങാടി ആശാന്റെ മകൻ ഉണ്ണികൃഷ്‌ണനും ചേർന്നാണ് എല്ലാ വർഷവും അവാർഡ് തുകയായ പതിനായിരത്തി ഒന്ന് രൂപ നൽകി വരുന്നത്.




ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം