പട്ടാമ്പി താലൂക്ക് ലൈബ്രറി കൗൺസിലും എഴുമങ്ങാട് വിദ്യാപോഷിണി വായനശാലയും സംയുക്തമായി എഴുത്തുകാരുടെ സംഗമം സംഘടിപ്പിച്ചു.
വിദ്യാപോഷിണി വായനശാലാങ്കണത്തിൽ നടന്ന സംഗമത്തിന് തുടക്കം കുറിച്ചു കൊണ്ട് കുമാരി സംഗീത സത്യൻ, ഇടശ്ശേരിയുടെ കൊച്ചനുജൻ എന്ന കവിത ആലപിച്ചു.
പാലക്കാട് ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് പ്രൊഫസർ സി.പി ചിത്രഭാനു ഉദ്ഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ.ജനാർദ്ദനൻ അധ്യക്ഷനായി.
എഴുത്തുകാരൻ ആര്യൻ ടി. കണ്ണനൂർ ചർച്ചക്ക് നേതൃത്വം നൽകി. പങ്കെടുത്ത എഴുത്തുകാർ തങ്ങളുടെ സാഹിത്യ അനുഭവങ്ങളും രചനാവഴികളും പങ്കുവെച്ചു. വായനശാല സെക്രട്ടറി കെ.പി ജനാർദ്ദനൻ സ്വാഗതവും വായനശാല പ്രസിഡന്റ് കെ.വി സതീശൻ നന്ദിയും പറഞ്ഞു.
Tags
പ്രാദേശികം
