അതിഥി തൊഴിലാളിയുടെ ക്രൂരത; സ്‌കൂട്ടറിൽ യാത്ര ചെയ്ത യുവതിയുടെ തലയ്ക്കടിച്ചു

തൃശൂർ ചാലക്കുടിയിൽ സ്‌കൂട്ടർ യാത്രക്കാരിയെ ഇതര സംസ്ഥാന തൊഴിലാളി ക്രൂരമായി ആക്രമിച്ചു. 

ചാലക്കുടി സെന്റ് ജെയിംസ് മെഡിക്കൽ അക്കാദമിക്ക് സമീപം ഇന്നലെ വൈകിട്ട് ഏഴ് മണിയോടെയാണ്  സംഭവം. സ്കൂട്ടറിൽ പോവുകയായിരുന്ന ചേനത്ത്നാട് സ്വദേശിനി മേഘയെ (23) പ്രതി വഴിയിൽ തടഞ്ഞു നിർത്തി വടി കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു.

യുവതിയുടെ നിലവിളി കേട്ട് രക്ഷിക്കാനായി ഓടിയെത്തിയ നാട്ടുകാരൻ രാജേന്ദ്രനെയും (54) പ്രതി  മർദ്ദിച്ചു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ മേഘയെയും മർദ്ദനമേറ്റ രാജേന്ദ്രനെയും ഉടൻ തന്നെ ചാലക്കുടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ആക്രമണത്തിന് ശേഷം ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ നാട്ടുകാർ കൂട്ടത്തോടെ പിന്തുടർന്ന് പിടികൂടി. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്ത് അന്വേഷണം ആരംഭിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം