പേരാവൂർ കൊളക്കാട് മഠത്തിൽ പറമ്പിൽ തങ്കച്ചൻ്റെ ഭാര്യ ഗീതയാണ് (50) കൊല്ലപ്പെട്ടത്. ഇന്നലെ (വെള്ളിയാഴ്ച) രാത്രിയാണ് സംഭവം.
സംഭവ സമയത്ത് അമ്മയും മകനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. മകൻ ക്രിസ്റ്റി (25)യാണ് അരുംകൊല നടത്തിയത്.
കൊലപാതകം നടക്കുന്ന സമയത്ത് തങ്കച്ചന്‍ വീട്ടിലുണ്ടായിരുന്നില്ല. കൊലപാതകത്തിനു ശേഷം അയൽക്കാരൻ്റെ സ്‌കൂട്ടറിൽ കയറി ഇയാൾ കേളകം പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി.
അമ്മയുമായുള്ള വാക്കു തർക്കത്തിനൊടുവിൽ ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് വിവരം.
മഹിളാ മോർച്ച ജില്ലാ കമ്മിറ്റി അംഗമായ ഗീത കേളകത്ത് 'മൊണാലിസ' എന്ന പേരിൽ ഗീത ബ്യൂട്ടി പാർലർ നടത്തുന്നുണ്ട്.
ബെംഗളൂരുവില്‍ ബി.സി.എ വിദ്യാര്‍ഥിയായിരുന്ന ക്രിസ്റ്റി പഠനം പാതിവഴിയില്‍ നിര്‍ത്തി നാട്ടിലെത്തിയതാണ്. ഇയാൾ ലഹരിക്ക് അടിമയായിരുന്നുവെന്നാണ് പറയപ്പെടുന്നത്. ഗീതയുടെ മൃതദേഹം പേരാവൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
