സ്വകാര്യ ബസ് ഗൂഡ്‌സ് ഓട്ടോയിലിടിച്ച് തെറിച്ചു വീണ ദമ്പതികൾ ലോറി കയറി മരിച്ചു.

മലപ്പുറം എടരിക്കോട്  കോളേജ് പടിക്ക് സമീപത്താണ് ദാരുണ സംഭവം. ഗൂഡ്‌സ് ഓട്ടോയ്ക്ക് പിറകിൽ ബസ് ഇടിച്ചതിനെ തുടർന്ന് നിയന്ത്രണം വിട്ട ഓട്ടോ എതിർദിശയിലേക്ക് തെറിച്ചു. ഓട്ടോയുടെ പിറകിൽ യാത്ര ചെയ്തിരുന്ന ദമ്പതികളാണ് ലോറിക്കടിയിൽ പെട്ട് മരണപ്പെട്ടത്. ഇന്ന് ഉച്ചയ്ക്കാണ് അപകടം.

തമിഴ്നാട് സ്വദേശികളായ  ഇളയരാജ, ഭാര്യ സരസ്വതി  എന്നിവരാണ് മരണപ്പെട്ടത്.  പരിക്കേറ്റ ഗുഡ്സ് ഓട്ടോ ഡ്രൈവർ കോക്കാട്ട് മജീദിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

എടരിക്കോട് ഭാഗത്തുനിന്ന് കോട്ടക്കൽ ഭാഗത്തേക്ക് വരികയായിരുന്ന ഗൂഡ്സ് ഓട്ടോ വലത്തോട്ട് തിരിയാനുള്ള ശ്രമത്തിനിടെ പുറകിൽ വന്ന ബസ് ഇടിക്കുകയായിരുന്നു. 

ഇടിയുടെ ആഘാതത്തിൽ  ഓട്ടോ മറുദിശയിലേക്ക് തെറിച്ചു. ഓട്ടോയുടെ പിറകിൽ ഉണ്ടായിരുന്ന ദമ്പതികൾ തെറിച്ചു വീണത് കോട്ടക്കൽ നിന്നും എടരിക്കോട് ഭാഗത്തേക്ക് വരുന്ന ലോറിക്കടിയിലേക്കായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം