തിരുവേഗപ്പുറ പുത്തൻകുഴിയിൽ മുഹ്സിൻ (34) ആണ് മരിച്ചത്. അൽഐനിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു.
ഹൃദയാഘാതത്തെ തുടർന്ന് കുഴഞ്ഞുവീണ മുഹ്സിനെ ഉടൻ അൽഐനിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
നടപടികൾ പൂർത്തിയാക്കി മൃതദേഹം വെള്ളിയാഴ്ച നാട്ടിലെത്തിച്ച് ഖബറടക്കുമെന്ന് കെ.എം.സി.സി ഭാരവാഹികൾ അറിയിച്ചു.
അബൂദാബിയിൽ പ്രവാസിയായ അസൈനാറിന്റെയും സാഹിറാബാനുവിൻ്റെയും മകനാണ്. ഭാര്യ: തബ്ഷീറ.
Tags
പ്രവാസി
