വെടിക്കെട്ട് ദുരന്തത്തിൽ മരിച്ച വാസുദേവൻ്റെ കുടുംബാംഗത്തിന് സർക്കാർ ജോലി നൽകണമെന്ന് ആവശ്യം


തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിൽ  മരണപ്പെട്ട കുമരനല്ലൂർ കൊടിക്കാംകുന്ന് മാടിപ്പുറത്ത് വാസുദേവൻ്റെ കടുംബത്തിലെ അംഗത്തിന് സർക്കാർ ജോലിയും അടിയന്തിര സാമ്പത്തിക സഹായവും നൽകണമെന്ന് കപ്പൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് നസീമ നാസർ മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടു. 

വാസുവിൻ്റെ വിയോഗം  ഭാര്യയും രണ്ട് മക്കളുമടങ്ങുന്ന കുടുംബത്തിൻ്റെ നെടുംതൂണാണ് ഇല്ലാതായത്. വാസുവിൻ്റെ വിയോഗം ഈ കൂടുംബത്തിൻ്റെ ജീവിതം പാടെ അവതാളത്തിലാക്കിയിരിക്കുകയാണ്. സർക്കാറിൻ്റെ സഹായം മാത്രമാണ് ഈ കുടുംബത്തിന് ഇപ്പോഴത്തെ പ്രതീക്ഷ. 

മരണാനന്തര ചെലവ്, ഇൻഷൂറൻസ്, ക്ഷേമ പദ്ധതികൾ, കേന്ദ്ര സംസ്ഥാന സർക്കാറുകൾ പ്രഖ്യാപിച്ച ധനസഹായം ഉൾപ്പടെയുള്ള ആനുകൂല്യങ്ങൾ എന്നിവ എത്രയും പെട്ടെന്ന് വാസുവിൻ്റെ കുടുംബത്തിന് ലഭ്യമാക്കാൻ അടിയന്തിര നടപടി സ്വീകരിക്കണം. സഹായം ലഭ്യമാക്കുന്നതിന് ഗ്രാമപഞ്ചായത്ത് മുൻപന്തിയിൽ ഉണ്ടാകുമെന്നും പ്രസിഡൻ്റ് നസീമ നാസർ  അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം