പട്ടാമ്പി മരുതൂർ എ.എം.എൽ.പി സ്‌കൂളിൽ വാർഷികം ആഘോഷിച്ചു

പട്ടാമ്പി മരുതൂർ എ.എം.എൽ.പി സ്കൂളിന്റെ  112-ാം വാർഷികം കൊണ്ടാടി.  പട്ടാമ്പി മുനിസിപ്പൽ വൈസ് ചെയർ പേഴ്സൺ അസ്ന ഹനീഫ ഉദ്ഘാടനം നിർവഹിച്ചു. നഗരസഭ കൗൺസിലർ ശാഹുൽ ഹമീദ് അധ്യക്ഷത വഹിച്ചു. 

സ്കൂൾ പ്രധാന അധ്യാപിക ഡെയ്സി ടീച്ചർ, മുനീർ പാലത്തിങ്കൽ, സിദ്ധീഖ് മാസ്റ്റർ, ഷൈജ ടീച്ചർ, ശ്രീജ ടീച്ചർ, അനന്യ (സ്കൂൾ ലീഡർ) എന്നിവർ സംസാരിച്ചു. 

തുടർന്ന് ലിറ്റിൽ സ്കോളർ ടാലന്റ് എക്സാമിൽ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയവർക്ക്  സർട്ടിഫിക്കറ്റും ക്യാഷ് അവാർഡും നൽകി. 

ഓരോ ക്ലാസിലെയും ബെസ്റ്റ് പെർഫോർമർ, അറബിക് ബെസ്റ്റ് പെർഫോർമർ എന്നിവരെ തിരഞ്ഞെടുത്ത് ട്രോഫി നൽകി  ആദരിച്ചു. 

തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും റിയാലിറ്റി ഷോ, സോഷ്യൽ മീഡിയ ഫെയിം ഫാത്തിമ ഷഹാന അവതരിപ്പിച്ച ഗാനവിസ്മയവും നടന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം