ലോക ഓട്ടിസം അവേർനസ് ദിനത്തോടനുബന്ധിച്ച് കേരളത്തിലെ പ്രമുഖ ചൈൽഡ് ഡെവലപ്മെന്റ് സെന്റർ ആയ പട്ടാമ്പി അമൽ ഇൻക്ലൂസീവ് ലിവിങ് ഹബ്ബിൽ (AILH) വിവിധ പരിപാടികൾ സംഘടിപ്പിച്ചു.
പട്ടാമ്പി ഓക്സിജൻ പാർക്കിൽ നടന്ന പരിപാടിയിൽ പ്രമുഖ ചിത്രകാരന്മാരായ പ്രൊഫസർ അബ്ദുൽ കരീം, അബൂ പട്ടാമ്പി, മുജീബ് (സി.ഇ.ഒ TRAZI ഡിജിറ്റൽ അക്കാഡമി, സൈബർ ശരീഫ് തൂമ്പിൽ, മുനിസിപ്പൽ കൗൺസിലർമാരായ ഷെഫീദ അഷ്‌റഫ്, സഫ നിസാർ, പട്ടാമ്പി കിംസ് ഇൻസ്റ്റിറ്റ്യൂഷനിലെ വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു. ലൈവ് പെയിന്റിംഗ്, കുട്ടികളുടെ ചിത്രരചന, വിവിധ കലാ പരിപാടികൾ തുടങ്ങിയവ മിഴിവേകി.
സെന്റർ സെക്രട്ടറി കെ.പി റഷീദ്, ഷുഹൈബ്, ആഷിഖ്, മുനീറ, സ്വാലിഹ്, ധീരജ്, വിസ്മയ, ആരതി, നിഷിജ, ഫഹിമ, വഫ, ഹാജിഫ, ഷെമീന, ഹാരിസ തുടങ്ങിയവർ നേതൃത്വം നൽകി. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി നിരവധി കുട്ടികളാണ് സെന്ററിൽ വിവിധ തെറാപ്പികൾ ചെയ്തു വരുന്നത്.
