പട്ടാമ്പി ശില്പചിത്ര നാല്പതാം വാർഷികം ആഘോഷിച്ചു

പട്ടാമ്പി ശില്പചിത്ര കോളേജ് ഓഫ് ഫൈൻ ആർട്സ് നാല്പതാം വാർഷികം ആഘോഷിച്ചു. മൂന്നു നാൾ നീണ്ടു നിന്ന ആഘോഷങ്ങളിൽ ചിത്രകലാ ക്യാമ്പ്, ചിത്ര സമ്മേളനം, ചിത്രപ്രദർശനം, കലാകാരന്മാരെ ആദരിക്കൽ, കോഴ്സ് പൂർത്തിയാക്കിയവർക്ക് സർട്ടിഫിക്കറ്റ് വിതരണം, സമാപന സമ്മേളനം, കലാപരിപാടികൾ എന്നിവയുണ്ടായി.

സമാപന സമ്മേളനത്തിൽ ടി.വി.എം അലി അധ്യക്ഷത വഹിച്ചു. കഥാകൃത്തും പൂർവ വിദ്യാർത്ഥിയുമായ സുരേഷ് തെക്കീട്ടിൽ ഉദ്ഘാടനം ചെയ്തു. ശ്രീകാന്ത് മാസ്റ്റർ, എം.കെ മണികണ്ഠൻ, പ്രിൻസിപ്പൽ ബാലകൃഷ്ണൻ കോടനാട്, വൈസ് പ്രിൻസിപ്പൽ ശ്രീദേവി മലമക്കാവ്, സുജ പ്രശാന്ത് എന്നിവർ സംസാരിച്ചു.

കവിയും ചിത്രകാരനുമായ സുരേഷ് തെക്കീട്ടിൽ, ആർട്ടിസ്റ്റ് ഉണ്ണി മണ്ണേങ്ങോട്, തബലിസ്റ്റ് ഉമ്മർ എന്നിവരെ ആദരിച്ചു.

ക്യാമ്പ് കലാകാരന്മാരായ ജയ് പി.ഈശ്വർ, ബിനീഷ് പെരിന്തൽമണ്ണ, നൗഷാദ് അങ്ങാടിപ്പുറം, ശ്രീജിത് കെ. ഓങ്ങല്ലൂർ, ശ്രീദേവി കയില്യാട്, ദീപ സി.കൊളത്തൂർ, സൂര്യ ആമ്പലിൽ, കെ.ഫസ്ന, യു.പി സ്‌നേഹ, ഡാവിഷ് വിജയൻ എന്നിവരെ അനുമോദിച്ചു. തുടർന്ന് കലാപരിപാടികൾ അരങ്ങേറി.



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം