തൃത്താല കണ്ണനൂരിലെ നാല് കുട്ടികൾ ഭക്ഷ്യവിഷബാധ മൂലം ആശുപത്രിയിൽ

വിഷു ആഘോഷിക്കാൻ ചെന്നൈയിൽ നിന്ന് പട്ടാമ്പിയിലേക്ക് യാത്ര തിരിച്ച കുടുംബത്തിലെ നാല് കുട്ടികൾക്കാണ് ഭക്ഷ്യവിഷ ബാധ ഉണ്ടായത്.

ഒലവക്കോട് റെയിൽവേ സ്റ്റേഷനിലെ ഹോട്ടലിൽ നിന്ന് വെള്ളപ്പവും മുട്ടക്കറിയും കഴിച്ച ഒമ്പതംഗ കുടുംബത്തിലെ നാല് കുട്ടികളാണ് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളോടെ ആശുപത്രിയിലുള്ളത്.

തൃത്താല കണ്ണനൂർ ചള്ളക്കര വീട്ടിൽ ശരത് കുമാറിൻ്റെ മക്കളായ അക്ഷര (7), അക്ഷിത് (3),  രാമദാസൻ്റെ മക്കളായ  അഭിറാം (13), അനഘ (11) എന്നിവരാണ് ആശുപത്രിയിലുളളത്.

രാത്രി വീട്ടിലെത്തിയപ്പോൾ കുട്ടികൾക്കും മുതിർന്നവർക്കും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. മുതിർന്നവർക്ക് വയറുവേദനയും കുട്ടികൾക്ക്  വയറിളക്കവും ഛർദ്ദിയുമാണ് അനുഭവപ്പെട്ടത്. 

കുട്ടികളെ ആദ്യം പട്ടാമ്പി താലൂക്ക് ആശുപത്രിയിലും പിന്നീട് തൃശൂർ മെഡിക്കൽ കോളേജിലേക്കും മാറ്റി. ഇപ്പോൾ മൂന്ന് കുട്ടികൾ തൃശൂരിൽ ചികിത്സയിലാണ്. ഇവർ അപകട നില തരണം ചെയ്തിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം