ഭാരത് യൂത്ത് ക്ലബ് ഭാരതപ്പുഴയിൽ സംഘടിപ്പിച്ച പൈതൃകായനം പുഴ നടത്തം വിദ്യാര്‍ത്ഥികള്‍ക്കും പ്രകൃതി സ്‌നേഹികൾക്കും ഹൃദ്യാനുഭവമായി.
എഴുത്തുകാരനും ഫോട്ടോഗ്രാഫറുമായ ഡോക്ടര്‍ രാജന്‍ ചുങ്കത്ത് മത്സ്യങ്ങള്‍ക്ക് തീറ്റ നല്‍കി പുഴ നടത്തം ഉദ്ഘാടനം ചെയ്തു.
രണ്ടു കിലോമീറ്റർ ദൂരം എല്ലാവരും പുഴയിലൂടെ നടന്നു. തോണിക്കാരന്‍ ബാവ തൻ്റെ പഴയ കാല തോണി തുഴച്ചിൽ അനുഭവങ്ങൾ പങ്കുവച്ചു.
സ്മിത ടീച്ചര്‍ ഭാരതപ്പുഴയിലെ പക്ഷികളെ കുറിച്ചും പരിസ്ഥിതി പ്രവർത്തകനായ സി.രാജഗോപാല്‍ പള്ളിപ്പുറം പുഴയുടെ പാരിസ്ഥിതിക പ്രശ്നങ്ങളെ കുറിച്ചും എം.പ്രദീപ് മാസ്റ്റര്‍ പുഴയുടെ തീരത്തെ എം.ടി ഉൾപ്പെടെയുള്ള സാഹിത്യകാരന്‍മാരെ കുറിച്ചും സംസാരിച്ചു.
അഡ്വ.രാജേഷ് വെങ്ങാലില്‍, ടി.കെ വിനയഗോപാല്‍, കെ.വിഷ്ണു ഹരിദാസ്, അനിരുദ്ധ്, എം.ആര്‍ അഭിമന്യു എന്നിവരും സംസാരിച്ചു. പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് ഭാരത് യൂത്ത് ക്ലബ് നോട്ടു പുസ്തകങ്ങളും പേനകളും ഉപഹാരമായി നല്‍കി.
