ജ്യേഷ്ഠനെ അനുജൻ കുത്തിക്കൊന്നു.

ഇടുക്കി പെരിങ്ങാശേരി വെണ്ണിയറി ഈന്തുങ്കൽ രാജു (മണി-53) ആണ് അനുജൻ്റെ കുത്തേറ്റ് മരിച്ചത്. മദ്യപിച്ചെത്തിയ അനുജൻ ബിജു (50) വിനെ

കുത്തുകയായിരുന്നു. മാനസികാസ്വാസ്ഥ്യമുള്ള ബിജുവിനെ കരിമണ്ണൂർ പൊലീസ് കസ്റ്റഡിയിൽ എടുത്തു. 

തിങ്കൾ വൈകിട്ട് ആറോടെ പെരിങ്ങാശേരി ബൗണ്ടറിക്ക് സമീപമാണ് സംഭവം. വിവരമറിഞ്ഞ് കരിമണ്ണൂർ പൊലീസെത്തി കുത്തേറ്റുവീണു കിടന്ന രാജുവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. വഴി മധ്യേയാണ് രാജു മരിച്ചത്. 

തിങ്കളാഴ്ച വെണ്ണിയാനിയിലെ ഒരു വീട്ടിലെ വിവാഹ നിശ്ചയ സ്ഥലത്ത് ബിജു വഴക്കുണ്ടാക്കിയിരുന്നു. നാട്ടുകാർ അറിയിച്ചതനുസരിച്ച് പൊലീസ് എത്തി ഇയാളുടെ കയ്യിലിരുന്ന കത്തിപിടിച്ചു വാങ്ങി വീട്ടിൽ കൊണ്ടു ചെന്നാക്കിയിരുന്നു. 

വൈകിട്ട് ടൗണിലേക്ക് വന്ന ജ്യേഷ്ഠൻ രാജുവിനെ വഴിയിൽ തടഞ്ഞാണ് ബിജു കുത്തിയതെന്ന് കരിമണ്ണൂർ പൊലീസ് പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം