എറണാകുളം പച്ചാളത്ത് മദ്യപാനത്തിനിടയിലുണ്ടായ തർക്കത്തെത്തുടർന്ന് യുവാവ് തലക്കടിയേറ്റ് കൊല്ലപ്പെട്ടു.
പച്ചാളം സ്വദേശി ആൽ ജൂഡ് ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഇയാളുടെ സുഹൃത്തായ സിനോഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
കഴിഞ്ഞ രാത്രി പച്ചാളം എസ്.ആർ.എം റോഡിന് സമീപമുള്ള സിനോഷിൻ്റെ വീടിന്റെ ടെറസ്സിലിരുന്ന് ഇരുവരും മദ്യപിച്ചിരുന്നു.
തുടർന്ന് ഇവർക്കിടയിൽ ഉണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ഫ്രൈ പാൻ കൊണ്ട് തലക്കടിച്ചാണ് കൊലപാതകം നടത്തിയതെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്.
പുലർച്ചെ ഈ വീട്ടിലെ താമസക്കാരായ ഇതര സംസ്ഥാന തൊഴിലാളികളാണ് മൃതദേഹം ആദ്യം കണ്ടത്.
തുടർന്ന് പോലീസ് നടത്തിയ തിരച്ചിലിൽ വീടിന് പരിസരത്ത് നിന്ന് തന്നെ സിനോഷിനെ പിടികൂടി.
ഫോറൻസിക് വിദഗ്‌ധരും പൊലീസും സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി.
Tags
Crime ക്രൈം
