കോഴിക്കോട് സ്വദേശി റാഫിയുടെ ഭാര്യ എഴൂർ സ്വദേശി ഇർഫാനയും (30) മകന്‍ അമന്‍ മാലിക്കുമാണ് മരിച്ചത്. ആത്മഹത്യ ചെയ്തതെന്നാണ് പൊലീസ് നിഗമനം. യുവതിയുടെ ആത്മഹത്യാ കുറിപ്പ് പൊലീസിന് ലഭിച്ചു.
ഇരുവരെയും കാണാതായതിനെ തുടർന്ന് വീട്ടുകാരും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. യുവതി കുഞ്ഞുമായി കിണറ്റിൽ ചാടി മരിച്ചതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
നാലുമാസം മുൻപ് ഉമ്മ മരിച്ചതിന്റെ കടുത്ത മനോവിഷമത്തിലായിരുന്നു ഇർഫാനയെന്ന് പൊലീസ് പറയുന്നു. കുടുംബത്തോടൊപ്പം ഉംറയ്ക്ക് പോയ ശേഷം കഴിഞ്ഞ പതിനഞ്ചാം തീയതിയാണ് ഇവർ നാട്ടിൽ തിരിച്ചെത്തിയത്.
ഇർഫാനയുടെ പിതാവ് ഇബ്രാഹിം കഴിഞ്ഞ ആഴ്ചയാണ് വിദേശത്ത് നിന്ന് നാട്ടിൽ എത്തിയത്. അദ്ദേഹം പള്ളിയിൽ പോയ സമയത്തായിരുന്നു സംഭവം.
Tags
Death
