ഇടുക്കി കട്ടപ്പന ഇരട്ടയാറിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിച്ചു.
സുഹൃത്തിന്റെ മർദ്ദനമേറ്റ് ഇരട്ടയാർ വയലുങ്കൽ സ്വദേശി രാഹുൽ സണ്ണി (30) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നാലെ ഒളിവിൽ പോകാൻ ശ്രമിച്ച സുഹൃത്ത് ചക്കക്കാനം വള്ളോപ്പള്ളിയിൽ സജയനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
മദ്യപിക്കുന്നതിനിടെ സുഹൃത്തുക്കൾ തമ്മിൽ തർക്കമുണ്ടാകുകയും അത് കയ്യാങ്കളിയിൽ കലാശിക്കുകയായിരുന്നു. രാഹുലിനെ ക്രൂരമായി മർദ്ദിച്ച് അവശനാക്കിയ ശേഷം കഴുത്തിൽ തുണി കെട്ടി മുറുക്കിയാണ് സജയൻ മരണം ഉറപ്പാക്കിയത്.
പോലീസ് ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിന് വിട്ടു.
Tags
Crime ക്രൈം
