ദേശമംഗലത്ത് മധ്യവയസ്കൻ വീടിനുള്ളിൽ മരിച്ച നിലയിൽ.

ദേശമംഗലം ലക്ഷം വീടിനടുത്ത് പള്ളം കനാൽ റോഡ് പരിസരത്ത് വിളക്കത്തറ കോളൂർകാവ് വീട്ടിൽ പ്രകാശ് ബാബു (54) വിനെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മുൻ കെ.എസ്.ആർ.ടി.സി കണ്ടക്ടറാണ്. 

ബാബുവിന്റെ കുടുംബം വിഷു ആഘോഷത്തിന് അവരുടെ വീട്ടിലേക്ക് വിരുന്നു പോയ സമയത്താണ് സംഭവം. 

ചെന്നൈയിലുള്ള സഹോദരി, ബാബുവിനെ  ഫോൺ വിളിച്ചപ്പോൾ എടുത്തിരുന്നില്ല. ഇതിനെ തുടർന്ന് അയൽവാസികളേയും സുഹൃത്തുക്കളേയും വിളിച്ച്  അന്വേഷിക്കാൻ അറിയിക്കുകയായിരുന്നു.

രാത്രി 9 മണിയോടെ ദേശമംഗലത്തുള്ള സുഹൃത്തുക്കൾ ബാബുവിനെ അന്വേഷിച്ച് വീട്ടിലെത്തി. ഏറെ നേരം വിളിച്ചെങ്കിലും പ്രതികരണം ഇല്ലാത്തതിനെ തുടർന്ന് ചാരിക്കിടന്ന വാതിൽ തള്ളിത്തുടർന്ന് അകത്തു കടന്നപ്പോഴാണ്  ബാബുവിനെ മരിച്ച  നിലയിൽ കണ്ടത്.

വിവരമറിഞ്ഞ ചെറുതുരുത്തി പോലീസ് സംഭവ സ്ഥലത്ത് എത്തി. മേൽ നടപടികൾക്ക് ശേഷം  മൃതദേഹം തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നതിനുശേഷം മാത്രമേ മരണ കാരണം വ്യക്തമാകൂ.

ഭാര്യ : വിമ്മി. ഏക മകൾ : അക്ഷിത.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം