സംസ്ഥാനത്ത് ഇരുനൂറോളം കേന്ദ്രങ്ങളിൽ പറവകൾക്കായി സ്നേഹ തണ്ണീർക്കുടം ഒരുക്കിയ പദ്ധതി സമാപിച്ചു

ഫെബ്രുവരി 23 മുതൽ സംസ്ഥാന വ്യാപകമായി നടത്തി വന്നിരുന്ന സ്നേഹ തണ്ണീർക്കുടം പദ്ധതിയുടെ സമാപനം തൃത്താല സ്റ്റേഷനിൽ സംഘടിപ്പിച്ചു. 

തൃത്താല പോലിസ് സ്റ്റേഷൻ ഹൗസ് ഓഫീസർ കെ.സലീം ഉദ്ഘാടനം നിർവ്വഹിച്ചു. കേരള പ്രകൃതി സംരക്ഷണ സംഘം പാലക്കാട് ജില്ലാ സെക്രട്ടറി പ്രദീപ് ചെറുവാശ്ശേരി അദ്ധ്യക്ഷത വഹിച്ചു.

സ്നേഹ തണ്ണീർക്കുടം പദ്ധതിയുടെ ഭാഗമായി പുറത്തിറക്കിയ ബ്രോഷർ കേരള പ്രകൃതി സംരക്ഷണ സംഘം സംസ്ഥാന കോ-ഓർഡിനേറ്റർ എൻ.ഷാജി തോമസ്  കൈമാറി. 

പ്രകൃതി സംരക്ഷണ സംഘം പാലക്കാട് ജില്ലാ കോ-ഓർഡിനേറ്റർ മുനീർ കാശാമുക്ക് പദ്ധതി വിശദീകരണം നടത്തി. അസി.സബ് ഇൻസ്പെക്ടർമാരായ ജോൺസൺ ജോസഫ്, പി.സനൽ തുടങ്ങിയവർ  ആശംസകളർപ്പിച്ചു.

കേരള പോലിസ് അക്കാദമി, വിയ്യൂർ സെൻട്രൽ ജയിൽ, തൃശൂർ ജില്ലാ വിജിലൻസ് ഓഫീസ്, തൃശൂർ- മലപ്പുറം- പാലക്കാട് ജില്ലകളിലെ  ക്യാമ്പസുകൾ, തൃശൂർ ജില്ലയിലെ നഴ്സിങ് കോളേജുകൾ, തൃശൂർ മെഡിക്കൽ കോളേജ്,

ലോ കോളേജ്, ആയുർവ്വേദ മെഡിക്കൽ കോളേജ്, ഡെന്റൽ കോളേജ്, പോലീസ് ക്ലബ്, ഗവൺമെന്റ് ചിൽഡ്രൻസ് ഹോം, ഡോഗ് സ്ക്വാഡ്, കലാമണ്ഡലം, ഐ.എം.എ ഓഫീസ്, വിവിധ ക്ലബ്ബുകൾ തുടങ്ങിയ ഇരുന്നൂറോളം കേന്ദ്രങ്ങളിൽ പ്രകൃതി സംരക്ഷണ സംഘം സംസ്ഥാന കമ്മിറ്റി നേരിട്ട്  തണ്ണീർക്കുടം സ്ഥാപിച്ചിരുന്നു.

ഇതിനുപുറമെ ജില്ലാ കമ്മിറ്റികളും മേഖലാ കമ്മിറ്റികളും വിവിധ ഇടങ്ങളിലായി അഞ്ഞൂറോളം തണ്ണീർക്കുടങ്ങളും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ചിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം