ചേലക്കര അന്തിമഹാകാളൻ കാവിലെ കതിന വെടിക്കെട്ട് കരാറുകാരൻ തൃത്താല വീട്ടിൽ വേണു (60) ആണ് മരിച്ചത്. ഇക്കഴിഞ്ഞ നാലിന് രാവിലെ ക്ഷേത്ര മതിൽ കെട്ടിനകത്ത് വെടിവഴിപാടിനിടെയായിരുന്നു അപകടം.
കതിന പൊട്ടിച്ചപ്പോൾ അതിൽ നിന്നുള്ള തീപ്പൊരി കതിന നിറയ്ക്കാൻ വച്ചിരുന്ന കരിമരുന്നിലേക്ക് തെറിക്കുകയും സമീപത്തു നിന്ന വേണുവിന്റെ വസ്ത്രത്തിലേക്ക് തീ പടരുകയുമായിരുന്നു.
ഉടൻ ചേലക്കരയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും പൊള്ളൽ സാരമായതിനാൽ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. 10 വർഷത്തിലധികമായി വേണുവാണ് കതിന വെടിവഴിപാട് ക്ഷേത്രത്തിൽ നടത്തിവരുന്നത്. സംഭവത്തിൽ ചേലക്കര പൊലീസ് കേസെടുത്തു.
ഭാര്യ: പാറുക്കുട്ടി. മക്കൾ: രാജീവ് (ഗൾഫ്), രജനി. മരുമക്കൾ: രമ്യ, സന്തോഷ്.
Tags
Death
