വണ്ടൂർ എടവണ്ണയിൽ ബൈക്കും ഇന്നോവ കാറും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു. അപകടത്തിൽ രണ്ടു പേർക്ക് പരിക്കേറ്റു. ഇന്ന് പുലർച്ചെയാണ് അപകടം.
പോരൂർ അയനിക്കോട് വലിയ പറമ്പ് സ്വദേശി അബ്ദുൽ കബീറിൻ്റെ മകൻ റിഫാത്ത് (18) ആണ് മരിച്ചത്. അപകടത്തിൽ കൂടെയുള്ള രണ്ട് പേർക്കാണ് പരിക്കേറ്റത്.
ഇൻക്വിസ്റ്റിനു ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനയച്ചു. പോരൂർ അയനിക്കോട് ജുമാമസ്‌ജിദ് ഖബർസ്ഥാനിൽ ഖബറടക്കം നടക്കും.
Tags
Accident
