പ്രായപൂർത്തിയാകാത്ത ഭിന്നശേഷിക്കാരിയായ പെൺകുട്ടിയോട് ലൈംഗിക അതിക്രമം നടത്തിയ കേസിൽ കുട്ടിയുടെ രണ്ടാനച്ഛനെ മണ്ണന്തല പൊലീസ് അറസ്റ്റ് ചെയ്തു.
തിരുവനന്തപുരം കരകുളം പറവൂർ പുത്തൻ വീട്ടിൽ രാജീവിനെ (40) യാണ് പോലീസ് അറസ്റ്റ് ചെയ്‌തത്. പെൺകുട്ടിയെ ഒന്നിലധികം തവണ ഉപദ്രവിക്കാൻ പ്രതി ശ്രമിച്ചിരുന്നു എന്നാണ് പരാതി.
ഫോർട്ട്, പോത്തൻകോട് പൊലീസ് സ്റ്റേഷനുകളിൽ വേറെയും പോക്സോ കേസുകളിൽ പ്രതിയാണ് രാജീവ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.
Tags
Crime ക്രൈം
