വയോധികയെ വീടിനുള്ളിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.

വെഞ്ഞാറമൂട് വെള്ളുമണ്ണടി കൂട്ടുമുഖം ഭുവന വിഹാറിൽ പരേതനായ ദാമോദരൻ നായരുടെ ഭാര്യ സീതമ്മ എന്ന ശാരദ അമ്മ (75) യാണ് ദുരൂഹ സാഹചര്യത്തിൽ മരിച്ചത്. 

ഇവരുടെ പറമ്പിൽ പണിക്കെത്തിയ തൊഴിലാളികൾ വീടിന്റെ കതക് തുറന്നു കിടക്കുന്നതുകണ്ട് നോക്കിയപ്പോഴാണ് ശാരദയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ നാട്ടുകാരെ വിവരം അറിയിച്ചു. 

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് പ്രാഥമിക പരിശോധനയിൽ വീടിനുള്ളിൽ നിന്ന് മൊബൈൽ ഫോണും ഒരു ചെരിപ്പും കണ്ടെടുത്തു.

ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്‌ധരും സ്ഥലത്തെത്തി. ചെരിപ്പിൽ നിന്ന് മണം പിടിച്ച് പോലീസ് നായ സമീപത്തെ റോഡു വരെ ഓടി. കണ്ടെടുത്ത ഫോണും ചെരിപ്പും 

സമീപവാസിയായ യുവാവിൻ്റെതാണെന്നും ഇയാൾ പൊലിസ് കസ്റ്റഡിയിലാണെന്നും സൂചനയുണ്ട്. ഫോറൻസിക് പരിശോധനകൾക്കും പോസ്റ്റ്മോർട്ടത്തിനും ശേഷമേ കൂടുതൽ വിവരങ്ങൾ അറിവാകൂ എന്ന് പൊലീസ് അറിയിച്ചു. അസ്വാഭാവിക മരണത്തിന് കേസെടുത്തു. 

ശാരദയുടെ മക്കൾ: ഭുവന, ഗോപകുമാർ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം