ഭാര്യയും ഭർത്താവും ഉൾപ്പെടെ മൂന്ന് പേർ പുഴയിൽ മുങ്ങി മരിച്ചു

കോഴിക്കോട് നാദാപുരത്തിനടുത്ത് പുളിയാവിൽ ഒരു കുടുംബത്തിലെ 3 പേർ പുഴയിൽ മുങ്ങിമരിച്ചു. 

പുളിയാവ് അരീക്കുണ്ടിൽ വീട്ടിൽ അൻസാർ (43), ഭാര്യ സുഹദ (39), സഹോദരൻ ഹനീഫയുടെ മകൾ നിസ മറിയം (8) എന്നിവരാണ് മരിച്ചത്. 

വേവം പാലത്തിനു സമീപം പുതിയോട്ടിൽ താഴെ മയ്യഴി പുഴയുടെ ഭാഗമായ പുളിയാവ് പുഴയിൽ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം. ശനിയാഴ്ച വൈകുന്നേരം നാലുമണിയോടെയാണ് സംഭവം.

നിസയാണ് ആദ്യം മുങ്ങിപ്പോയത്. നിസയെ രക്ഷിക്കാൻ ശ്രമിച്ച അൻസാറും ഭാര്യയും കുട്ടിക്കൊപ്പം മുങ്ങിത്താഴുകയായിരുന്നു.

നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ആരെയും രക്ഷിക്കാൻ കഴിഞ്ഞില്ല. നാദാപുരം താലൂക്ക് ആശുപത്രിയിൽ എത്തിച്ച മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം